ചങ്ങനാശ്ശേരി: മറ്റം പേരകശ്ശേരിയില് പരേതനായ അപ്പച്ചെൻറ മകന് ജിജി പേരകശ്ശേരി (54) നിര്യാതനായി. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറിയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്, ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന്, മദര്‍ തെരേസ ഫൗണ്ടേഷന്, മാര്‍തോമ സാംസ്കാരിക വേദി, ചങ്ങനാശ്ശേരി എക്യുമെനിക്കല്‍ മൂവ്മെൻറ്, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ, ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടനകളുടെ ഭാരവാഹിയായും ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളി കൈക്കാരന്, കുടുംബ കൂട്ടായ്മ ഭാരവാഹി, മദ്യവിരുദ്ധ സമിതി ഭാരവാഹി, ഇടയന് മാസിക പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: തായങ്കേരി വടക്കേടത്ത് കറുകയില്‍ കുടുംബാംഗം ബോബി ജിജി. മക്കള്‍: ജിബി, ജിസ്, ജീവന്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.