Obituary
പന്തളം: മന്തുക നാൻസി ഭവനിൽ എം.പി. ബാബു (72) കുഴഞ്ഞുവീണു മരിച്ചു. കുളനട ജങ്ഷനു സമീപം തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം. മരുന്ന് വാങ്ങാൻ കടയിൽ എത്തിയതാണ്. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: മേരിക്കുട്ടി. മകൾ: നാൻസി. മരുമകൻ: സുനിൽ. സംസ്കാരം ബുധനാഴ്ച 12ന് കാരയ്ക്കാട് ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.
പറവൂർ: വടക്കേക്കര മുറവൻതുരുത്ത് വലിയാറ വേലായുധെൻറ മകൻ ശ്രീനിവാസൻ (82) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശ്രീപ സുധീഷ് (കൊടുങ്ങല്ലൂർ നഗരസഭ), ശ്രീരാജ് (കൊച്ചിൻ കോർപറേഷൻ), ശ്രീനിൽരാജ് (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: സുധീഷ് (ഇറിഗേഷൻ, പീച്ചി), ദേവിക ശ്രീരാജ്, സീതു ശ്രീനിൽരാജ്.
പെരുമ്പാവൂര്‍: കൊടുവേലിപ്പടി പോരോത്താന്‍ ഔസേഫിെൻറ മകന് വര്‍ഗീസ് (56) കിണറ്റില്‍വീണ് മരിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 11.30 ഓടെ സ്വന്തം വീട്ടിലെ 20 അടി താഴ്ചയുളള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷസേന കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനാണ്.
പെരുമ്പാവൂര്‍: കൊടുവേലിപ്പടി പോരോത്താന്‍ ഔസേഫിെൻറ മകന് വര്‍ഗീസ് (56) കിണറ്റില്‍വീണ് മരിച്ചു.
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 11.30 ഓടെ സ്വന്തം വീട്ടിലെ 20 അടി താഴ്ചയുളള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷസേന കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനാണ്.
ചെറായി: ഗൗരീശ്വരം കൈരളി റോഡില്‍ തുണ്ടിയില്‍ കുമാരെൻറ മകന് ഭുവനേന്ദ്രന് (86) നിര്യാതനായി. ഭാര്യ: പരേതയായ കുമാരി. മക്കള്‍: ശശി (റിട്ട. ഗവ പോളിടെക്നിക്), സജീവ്, സജിത്ത്. മരുമക്കള്‍: രമ, സിനി, സിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെറായി പൊതുശ്മശാനത്തിൽ.
പെരുമ്പാവൂര്‍: കീഴില്ലം കുഴിപ്പറമ്പില്‍ കെ. ജോസഫ് (74) നിര്യാതനായി. ഫെഡറല്‍ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: ലീലാമ്മ (റിട്ട. അധ്യാപിക, കീഴില്ലം സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍). മക്കള്‍: സൗമ്യ ജോസഫ്, ധന്യ ജോസഫ് (ആസ്ട്രേലിയ). മരുമക്കള്‍: ഷിജു കെ. ജോയ്, വില്യം ജോസഫ്. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് കീഴില്ലം നസ്റേത്ത് മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂര്‍: ദീര്‍ഘകാലം ധന്വന്തരി വൈദ്യശാല ഏജന്‍സി നടത്തിയിരുന്ന അല്ലപ്ര കോഴിപ്പിള്ളിമന നാരായണന് നമ്പൂതിരി (89) നിര്യാതനായി. ഭാര്യ: ആര്യാദേവി അന്തര്‍ജനം. മക്കള്‍: വിമല കൃഷ്ണന് നമ്പൂതിരി, പരേതനായ ഭദ്രന് നമ്പൂതിരി, വിപിനന് നമ്പൂതിരി (നാഗാര്‍ജുന ആയുര്‍വേദ ഔഷധശാല) മരുമക്കള്‍: കൃഷ്ണന് നമ്പൂതിരി, ജയശ്രീ, രമ്യ.
കോതമംഗലം: കൊറിയാമലയിൽ ഓലിക്കുഴിയിൽ ഒ.സി. യാക്കോബ് (84) നിര്യാതനായി. കോതമംഗലം എം.എ. കോളജ് മുൻ ജീവനക്കാരനാണ്. ഭാര്യ: വേങ്ങല്ലൂർ അറമ്പ്പില്ലിൽ കുടുംബാംഗം പരേതയായ ഏലിയമ്മ. മക്കൾ: ഒ.ജെ. ബാബു, അനിത വർഗീസ്. മരുമക്കൾ: ആനീസ് ബാബു, വർഗീസ്. സംസ്കാരം ചൊവ്വാഴ്ച 11ന് നെല്ലിമറ്റം സെൻറ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
കട്ടപ്പന: അണക്കര ഐ.എം.എസ് കോളനിയിലെ ശേഖർ പരമാനന്ദം (42) നിര്യാതനായി. ഭാര്യ: മീന. മക്കൾ: ദിവ്യ, അജിത് കുമാർ.
തൊടുപുഴ: കുമ്മംകല്ല് പള്ളിമുക്കിൽ പരീത് (മാനാതമ്പി-90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജബ്ബാർ, ബഷീർ, സലീം, ലൈല, അസി. മരുമക്കൾ: മാരിലേത്ത്, ഷൈല, റെജീന, നാസർ (ഫയർഫോഴ്സ്), ജിബിന.
ഹരിപ്പാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളി കാറിടിച്ച് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി അഹമ്മദാണ് (55) മരിച്ചത്. ദേശീയപാതയിൽ ഡാണാപ്പടി പുത്തൻപാലത്തിൽ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ.
അമ്പലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം ഷാജി ഉടുമ്പാക്കൽ (40) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഉടുമ്പാക്കൽ ബഷീർ-സൈറുമ്മ ദമ്പതികളുടെ മകനാണ്. ഹൃദയസംബന്ധ അസുഖത്തെത്തുടർന്ന് ഏതാനും ദിവസം മുമ്പ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ഷാജി തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡൻറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വണ്ടാനം ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഭാര്യ: ഫാസില. മക്കൾ: ഷിയാസ്, ഷിഫാന. ഖബറടക്കം ചൊവ്വാഴ്ച 12ന് നീർക്കുന്നം ഇജാബ മസ്ജിദ് ഖബർസ്ഥാനിൽ.
ചേർത്തല: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പള്ളിത്തോട് വാലയിൽ ചിന്നൻ സേവ്യറിെൻറ മകൻ ജിനീഷാണ് (32) മരിച്ചത്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. കടലിൽ വല വിരിക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീണു. മറ്റു തൊഴിലാളികൾ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആനി.
ചേർത്തല: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പള്ളിത്തോട് വാലയിൽ ചിന്നൻ സേവ്യറിെൻറ മകൻ ജിനീഷാണ് (32) മരിച്ചത്.
തിങ്കളാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. കടലിൽ വല വിരിക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീണു. മറ്റു തൊഴിലാളികൾ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആനി.