കുണ്ടറ: സ്കൂട്ടറിൽ ലോറിതട്ടി അതേലോറിക്കടിയിലേക്ക് തെറിച്ചുവീണ ഗൃഹനാഥൻ മരിച്ചു. വാഹനപരിശോനയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ പൊലീസിനെ രണ്ട് മണിക്കൂർ തടഞ്ഞുവെച്ചു. കരിക്കോട് വാടകക്ക് തമസിക്കുന്ന ഇരവിപുരം കുറവൻറഴികത്ത് സലിം(47)ആണ് മരിച്ചത്. വെള്ളിയാഴ്ച 10.45 ഓടെ ചന്ദനത്തോപ്പ് ജങ്ഷനിലായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് കുണ്ടറ ഭാഗത്തേക്ക് വരുകയായിരുന്നു സലീം.സ്കൂട്ടറിനെ മറികടന്ന ലോറി ഇടുതുഭാഗത്തേക്ക് തിരിയുകയും സ്കൂട്ടറിെൻറ ഹാൻറിലിൽ ഇടിക്കുകയുമായിരുന്നു. സ്കൂട്ടർ ഇടത്തേക്കും സലിം ലോറിക്കടിയിലേക്കും വീഴുകയായിരുന്നു. ലോറി തലയിലൂടെ കയറി ഇറങ്ങി.
അപകടം നടക്കുന്നതിന് എതിർവശത്തായി പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പൊലീസും കുണ്ടറയിൽനിന്ന് ആംബുലൻസും എത്തി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചത് കൂടിനിന്നവർ തടഞ്ഞു.
സി.ഐ ജയകൃഷ്ണൻ ഉൾപ്പെടെ പൊലീസ് എത്തിയാണ് മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് അപകടം നടന്ന സ്ഥലം കഴുകി വൃത്തിയാക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും കൂടിനിന്നവർ അനുവദിച്ചില്ല. കലക്ടർ എത്തി പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചാേല പിന്മാറൂ എന്ന നിലപാടിൽ കൂടിനിന്നവർ ഉറച്ചുനിന്നതോടെ രണ്ട് മണിക്കൂറോളം ദേശീയപാതയിലെ ഗാതാഗതവും താറുമാറായി. ഒരു മണിയോടെ കൊല്ലം റൂറൽ എസ്.പി മധു എത്തി ഇതേ നിർദേശം െവക്കുകയും തടഞ്ഞവർ അത് അംഗീകരിച്ച് പിരിഞ്ഞുപോവുകയുമായിരുന്നു. സൗദിയിൽ മദീനയിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു സലീം. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം തിരികെ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ബീമ. മക്കൾ: സെമിന, സുൽത്താന, സെയ്ദലി. മരുമക്കൾ: ജെ. നിയാസ്, എസ്. നിയാസ്.