പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പയ്യന്നൂർ ബാറിലെ സീനിയർ അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമന്തളിയിലെ കിഴക്കെ കോടിയത്ത് കുഞ്ഞികൃഷ്ണൻ (69) നിര്യാതനായി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ, റോട്ടറി ക്ലബ് സ്ഥാപക സെക്രട്ടറി, ലക്ഷദ്വീപ് കെ.എസ്.ഇ.ബി കൺസ്യൂമർ ഫോറം മുൻ ചെയർമാൻ, നിരവധി ബോർഡ്, ബാങ്ക്, എൽ.ഐ.സി എന്നിവയുടെ ലീഗൽ അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അഡ്വ. ഹേമലത എസ്. നായർ (മുൻ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ഡോ. ധന്യ ലക്ഷ്മി (അസി. പ്രഫസർ, കാർഷിക കോളജ് പടന്നക്കാട്), ഇളപാർവതി (സിവിൽ എൻജിനീയർ). മരുമക്കൾ: വിമേഷ് (ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപറേഷൻസ് ബംഗളൂരു), മൻമോഹൻ (എൻജിനീയർ ഖത്തർ). സഹോദരങ്ങൾ: കെ.കെ. ജാനകി അമ്മ, കൃഷ്ണൻകുട്ടി, നന്ദിനി (വെള്ളൂർ ബാങ്ക് മുൻ സെക്രട്ടറി), പരേതയായ നാരായണി (മണി).
മൃതദേഹം ബുധനാഴ്ച രാവിലെ 9.30ന് പയ്യന്നൂർ സബ് കോടതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30ന് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനവും ഉണ്ടാകും. 12ന് രാമന്തളി സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.