മുക്കം: മുക്കം മുസ്ലിം അനാഥശാല പ്രസിഡന്റും മലയോരത്തെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖനുമായ ആനയാംകുന്ന് മുരിങ്ങംപുറായി വയലിൽ ഉമ്മർകോയ ഹാജി (82) നിര്യാതനായി. ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുക്കം ഹൈസ്കൂൾ മാനേജർ, മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻറ്, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി, മുരിങ്ങംപുറായി മഹല്ല് പ്രസിഡൻറ്, തണ്ണീർപൊയിൽ പള്ളി കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ വയലിൽ വീരാൻകുട്ടി ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: വയലിൽ മൂത്തേടത്ത് റുഖിയ്യ ഹജ്ജുമ്മ. മക്കൾ: സുബൈദ, വീരാൻ കോയ, അലി, മോയി (ഉണ്ണികുളം) ഉമ്മുകുൽസു, അബ്ദുൽ റഷീദ് (പ്രിൻസിപ്പൽ, എം.എ.എം.ടി.ടി.ഐ മുക്കം). മരുമക്കൾ: കെ.ടി. ശംസുദ്ദീൻ (വണ്ടൂർ), ആയിശ ഫസീല (കൊണ്ടോട്ടി), ടി.കെ. റംല (കൊളപ്പുറം), പി.എം. സൗദ (കുറ്റ്യാടി), അബ്ദുന്നാസിർ (വേങ്ങര), പി. ഷൈനി (നടുവണ്ണൂർ). സഹോദരങ്ങൾ: വി.ഇ മോയിമോൻ ഹാജി(മുക്കം ഓർഫനേജ് ജനറൽ സെക്രട്ടറി), വി റുഖിയ കൊളക്കാടൻ കുന്നത്ത്, വി അബ്ദുല്ല കോയ ഹാജി (സി ഇ ഒ,മുക്കം ഓർഫനേജ്), വി കുഞ്ഞാലി ഹാജി (വൈസ് പ്രസിഡന്റ്, മുക്കംഓർഫനേജ്),വി മരക്കാർ (ചെയർമാൻ,റെഡ്ക്രസൻ്റ്ഓ ർഫനേജ് യൂണിറ്റ്),വി ഹസ്സൻ(അസ്സു), ഫാത്തി മക്കുട്ടി വള്ളിക്കാട്ട്, പരേതരായ മൊയ്തീൻ കോയ ഹാജി (സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് ചെയർമാൻ), മുഹമ്മദ് മോൻ ഹാജി.