ഈങ്ങാപ്പുഴ: ദീർഘകാലം മാധ്യമം താമരശ്ശരി പ്രാദേശിക ബ്യൂറോ ലേഖകനായി പ്രവർത്തിച്ച തെക്കെപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ (ബേബി മാസ്റ്റർ - 70) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനും, പിന്നീട് മാധ്യമം പത്രത്തിൽ കോടഞ്ചേരി, തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.
ഭാര്യ: തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: നിഷ ടി. ബാസ്റ്റ്യൻ (നഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടയ്ക്കൽ), നിധി ടി. ബാസ്റ്റ്യൻ (എറണാകുളം), നിഖിൽ ടി. ബാസ്റ്റ്യൻ (ഖത്തർ). മരുമക്കൾ: പീയൂസ് ചാക്കോ തേക്കുംകാട്ടിൽ കോടഞ്ചേരി, ലിൻസ് ഏബ്രഹാം പുരയിടത്തിൽ (എറണാകുളം), റിയ ജോൺസൺ (കുറ്റിക്കാട്ടിൽ, തൃശൂർ).
സംസ്ക്കാരം ശുശ്രൂഷകൾ ബുധനാഴ്ച വൈകുന്നേരം 3.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് സെന്റ് വിൻസെന്റ് ഇടവക ഈങ്ങാപുഴയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് പള്ളി പുതുപ്പാടി സെമിത്തേരിയിൽ.