കരുവാരകുണ്ട്: നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. പുൽവെട്ടയിലെ പരേതനായ പുത്തൻപീടിക മൂസയുടെ മകൻ അബ്ദുൽ ജലീലാണ് (വാപ്പി -43) മരിച്ചത്. വീട്ടിനടുത്ത പള്ളിയിൽ ഞായറാഴ്ച സുബ്ഹി നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മാതാവ്: ജമീല. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് ഷഹിൻ, ഷദ, ഷയാൻ.