കൊല്ലം: പട്ടത്താനം ശ്രീനികേതനിൽ (ജെ.എൻ.ആർ.എ -107) പരേതനായ ഡോ. പി. വിജയരാഘവെൻറ (കൊല്ലം എസ്.എൻ കോളജ് മുൻ പ്രിൻസിപ്പൽ) ഭാര്യ പ്രഫ. എൻ. സതി (94, റിട്ട. പ്രിൻസിപ്പൽ, ശ്രീനാരായണ വനിത കോളജ്, കൊല്ലം) നിര്യാതയായി. മാവേലിക്കര കോമലേഴത്ത് കുടുംബാംഗമാണ്. എസ്.എൻ കോളജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, എസ്.എൻ.വി സദനം രക്ഷാധികാരി, വനിത സംരക്ഷണസമിതി പ്രസിഡന്റ്, ശ്രീനാരായണ വനിത സമിതി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. മക്കൾ: ഡോ. മീന രാമൻകുട്ടി, ഡോ. ആഷാ കിഷോർ, ഡോ. ലേഖാ രാജീവ്. മരുമക്കൾ: ഡോ. രാമൻകുട്ടി, എസ്.വൈ. കിഷോർ, കെ. രാജീവ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പോളയത്തോട് മുനിസിപ്പൽ ശ്മശാനത്തിൽ.