മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു.
മൂലമറ്റം പുത്തൻപുരക്കൽ മനു തങ്കപ്പനാണ് (41) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണി തീർത്തതിനുശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഞായറാഴ്ച ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ദീപ. മക്കൾ: അദ്വൈത്,അക്ഷിത, ഋതിക.