കോട്ടക്കൽ: ഐ.എൻ.എൽ സ്ഥാപക നേതാക്കളിൽ ഒരാളും ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി രക്ഷാധികാരിയുമായിരുന്ന കുന്നതൊടി മൊയ്തീൻ ഹാജി (74) നിര്യാതനായി. ഭാര്യ: അഷറഫി. മക്കൾ: ഉസ്മാൻ, ശിഹാബ്, സാജിദ, ഹഫ്സത്ത്, ഫീസിയ. മരുമക്കൾ: ഉമ്മർ, ലത്തീഫ്, സൈതലവി, ജമീല, റസിയ. കോട്ടക്കൽ പാലപ്ര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായീൽ, ജില്ല പ്രസിഡന്റ് ഒ.എം. ജബ്ബാർ ഹാജി, ജില്ല സെക്രട്ടറിമാരായ എം. അലവിക്കുട്ടി മാസ്റ്റർ, ഖാലിദ് മഞ്ചേരി തുടങ്ങിയവർ വസതി സന്ദർശിച്ചു.