മരണശേഷം വന്ന പരിശോധനയിൽ ഫലം നെഗറ്റിവ്
വളാഞ്ചേരി:കോവിഡ് പരിശോധന ഫലം പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിലിരുന്ന വായോധികൻ മരിച്ചു. ആതവനാട് പഞ്ചായത്തിലെ വെട്ടിച്ചിറ കല്ല് വെട്ടി സ്വദേശി കരിങ്കപ്പാറ മുഹമ്മദ് കുട്ടിയാണ് (63) ഞായറാഴ്ച പുലർച്ചെ മരിച്ചത്. എന്നാൽ, മരണശേഷം വന്ന പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നു. ദേഹാസ്വാസ്ഥ്യം കാരണം ഇദ്ദേഹത്തെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലായിരുന്നു. കോവിഡ് പോസിറ്റിവ് ഫലം വന്നതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയവേയാണ് മരണം. മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ പുന്നത്തല ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കി. ഭാര്യ: മൈമൂന. മക്കൾ: മൻസൂറലി, മുനീറ, മുർഷിദലി, മുഹമ്മദലി. മരുമക്കൾ: സഹദിയ, സിദ്ദീഖ് അഹ്സനി, സുമയ്യ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി ഹാജി, അബ്ദുൽ ഖാദർ, അബൂബക്കർ മുസ്ലിയാർ.