വാഴപ്പള്ളി: പടിഞ്ഞാറേക്കുറ്റ് വീട്ടിൽ റിട്ട. എൻ.എസ്.എസ് ഹിന്ദു കോളജ് പ്രിൻസിപ്പൽ ടി.പി. വാസുദേവൻ ഉണ്ണിത്താൻ (89) നിര്യാതനായി. വാഴപ്പള്ളി തെക്കേക്കുറ്റ് കുടുംബാംഗമാണ്. ഭാര്യ: പി.ജെ. മാലതിയമ്മ. മക്കൾ: അംബിക (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ജി.എച്ച്.എസ് കറുകച്ചാൽ), അനിൽകുമാർ (റിട്ട. അധ്യാപകൻ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), ശ്രീദേവി, ഉണ്ണികൃഷ്ണൻ (അധ്യാപകൻ, എൻ.എസ്.എസ് ബി.എച്ച്.എസ് പെരുന്ന). മരുമക്കൾ: ഗോപകുമാർ (റിട്ട. അധ്യാപകൻ, എൻ.എസ്.എസ് ഹിന്ദു കോളജ് പെരുന്ന), രാജലക്ഷ്മി (മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, പാലക്കാട്), രഘുനന്ദനൻ, ജ്യോതി (അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ് ചിങ്ങവനം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.