കടലുണ്ടി: വാക്കടവിനടുത്ത് താമസിക്കുന്ന പരേതനായ കാളാത്ത് മലയിൽ ഇസ്മയിലിന്റെ ഭാര്യ പുതിയ വീട്ടിൽ ആയിഷ ബീവി ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി (മുംബൈ), സക്കീർ (ബഹ്റൈൻ), ഹനീഫ (മസ്കത്ത്), ജമാൽ (രാമനാട്ടുകര), ഇസ്ഹാഖ് (കടലുണ്ടി), ആദം ഷുഹൈബ് (ഖത്തർ), കുഞ്ഞി ബീവി, സുഹറ ബീവി, സഫിയ. മരുമക്കൾ: സൽമ, ഷക്കീല, ഉമ്മുഹബീബ, നൈഫ(കെ.എസ്.ഇ.ബി സബ് എൻജിനീയർ, രാമനാട്ടുകര), റജുല (ഡെയറി ഡെവലപ്മെന്റ് വകുപ്പ്, തിരുവനന്തപുരം), ജസ്ല.