മേരികുറ്റ്യാടി: തൊട്ടിൽപ്പാലത്തെ ആദ്യകാല വ്യാപാരി പരേതനായ കെ.ഡി. ദേവസ്യയുടെ ഭാര്യ മേരി (97) നിര്യാതയായി. കിളിയമ്പ്രായിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (ആലക്കോട്), പരേതനായ ഫിലിപ്പ്, ജോസഫ് കെ.ഡി (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ, കുറ്റ്യാടി), അന്നമ്മ ദേവസ്യ (റിട്ട. അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, മരുതോങ്കര), കെ.ഡി. ഫ്രാൻസിസ്, കെ.ഡി. ജോർജ്, കെ.ഡി. തോമസ് (വ്യാപാരികൾ). മരുമക്കൾ: മേരി, ക്ലാരമ്മ, കത്രീനാമ്മ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ, പൂതംപാറ), വർഗീസ് (റിട്ട. ആർമി) റോസമ്മ, അൽഫോൻസ, ലിസമ്മ. സഹോദരങ്ങൾ: പരേതരായ ഫിലിപ്പ്, സ്കറിയ, ഏലിക്കുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചാത്തങ്കോട്ടുനട സോഫിയ ദേവാലയ സെമിത്തേരിയിൽ.