പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും ജീവകാരുണ്യ പ്രവർത്തകനുമായ പത്തനംതിട്ട വയലത്തല മാർ സേവേറിയോസ് സ്ലീബ ഇടവകാംഗവുമായ കരിമ്പനേത്ത് കെ.ഐ. ഫിലിപ് റമ്പാൻ (85) നിര്യാതനായി. വയലത്തല പാറമേൽ കരിമ്പനേത്ത് കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച കോഴിക്കോട് പുതുപ്പാടി സെൻറ് പോൾസ് ആശ്രമം സെമിത്തേരിയിൽ. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമാംഗമാണ്.കേരളത്തിനുപുറത്ത് പ്രധാന പ്രവർത്തനമേഖലയായി തെരഞ്ഞെടുത്ത ഫിലിപ് റമ്പാച്ചൻ 1977ലുണ്ടായ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ ആന്ധ്രയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. ആന്ധ്ര സർക്കാർ അവാർഡും പ്രശംസപത്രവും നൽകി ആദരിച്ചു.
1985ൽ യാച്ചാരം ബാലഭവൻ ഡയറക്ടറായി കുഷ്ഠരോഗികളുടെ കുഷ്ഠമില്ലാത്ത കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തി. 1994ൽ ഒഡിഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എട്ട് ഗ്രാമങ്ങളുടെ പുനർനിർമാണത്തിനും നേതൃത്വം നൽകി. 2000ൽ ഗുജറാത്ത് ഭൂകമ്പത്തിലുണ്ടായ കെടുതികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ബംഗളൂരിൽ എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിനുവേണ്ടി നിർമിച്ച തുംകൂർ ദയാഭവെൻറ പ്രധാന ചുമതല വഹിച്ച റമ്പാച്ചൻ ഭാരതത്തിലുടനീളം സഞ്ചരിച്ച് അനാഥർക്കും രോഗികൾക്കും കുട്ടികൾക്കുമായി നിരവധി ആശ്രയകേന്ദ്രങ്ങൾ നിർമിച്ചു. 2016ൽ ഓർഡർ ഒാഫ് സെൻറ് ജോർജ് ബഹുമതി നൽകി പുതുപ്പള്ളി പള്ളി ആദരിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച അവാർഡുകൾ തുകകൾകൂടി ഉപയോഗിച്ചാണ് ബംഗളൂരിലെ ദയ ഭവൻ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പടുത്തുയർത്തിയത്.
‘മലങ്കര സഭ മിഷനറി ജ്യോതിസ്’ എന്ന് നാമകരണം നൽകി മലങ്കര ഓർത്തഡോക്സ് സഭയും ആദരിച്ചിട്ടുണ്ട്. 1934 സെപ്റ്റംബറിൽ ജനിച്ച അദ്ദേഹം 1958ൽ സെമിനാരിയിൽ ചേർന്നു. 1961 ജൂൺ 22ന് ശെമ്മാശനായി. 1962 ജൂൺ 26ന് കശ്ശീശപട്ടം ലഭിച്ചു.
1963ൽ ഭിലായ് ഇടവക വികാരി. 1965 മേയ് 25ന് പുതുപ്പാടിയിൽ എത്തി. 1993ൽ പുണെയിലെ ദേഹു ബാലിക ഭവെൻറയും ഇറ്റാർസി ബാലഭവെൻറയും ഡയറക്ടറായി. 1994ൽ കലഹന്തി പ്രോജക്ടിെൻറ ഡയറക്ടർ. 1994 സെപ്റ്റംബർ 20ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു.