കറുകച്ചാൽ: മുൻ മന്ത്രി കെ. നാരായണക്കുറുപ്പിെൻറ ഭാര്യയും കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ. ജയരാജിെൻറ മാതാവുമായ കെ. ലീലാദേവി (87) നിര്യാതയായി. ചമ്പക്കര ചെറുമാക്കൽ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ (പുഴവാത്), ജയമോഹിനി (കോട്ടയം), ജയമോഹൻ (റിട്ട. അധ്യാപകൻ, എൻ.എസ്.എസ് ഹൈസ്കൂൾ, തടിയൂർ), ജയപ്രകാശ്, അമ്പിളി, എൻ. ജയകൃഷ്ണൻ (അസി. ഡയറക്ടർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്). മരുമക്കൾ: ഗീത, കൃഷ്ണകുമാർ, മോഹൻകുമാർ (മന്ദിരം ആശുപത്രി), മീര (എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കറുകച്ചാൽ), സിന്ധു (ഗ്രാമ വികസന വകുപ്പ്, വാഴൂർ), വേണുഗോപാൽ (ഒ.എൻ.ജി.സി, കാക്കനാട്), ഹരിപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചമ്പക്കര ചെറുമാക്കലെ വീട്ടുവളപ്പിൽ.