നടുവണ്ണൂർ: വാകയാട് മസ്ജിദ് സുന്നിയ്യ മഹല്ല് ജുമാമസ്ജിദ് പ്രസിഡന്റ് കെ.കെ. കോയക്കുട്ടി ഹാജിയുടെ ഭാര്യ കുറുപ്പന്നുകണ്ടി ഉമ്മയ്യക്കുട്ടി (75) നിര്യാതയായി. മക്കൾ: നഫീസ, കെ.കെ. ഇസ്മയിൽ, കെ.കെ. ബഷീർ (കൃഷി ഓഫിസർ, നടുവണ്ണൂർ), കെ.കെ. സുബൈർ (സബ് ഇൻസ്പെക്ടർ, ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ), കെ.കെ. ശുക്കൂർ (ചേനിയേരി, എം.എൽ.പി സ്കൂൾ കുറുവങ്ങാട്). മരുമക്കൾ: അബ്ദുറഹ്മാൻ കെ.എ. ചാലക്കര (റിട്ട. ഹെഡ്മാസ്റ്റർ, പള്ളിപ്പുറം ഗവ. എ.യു.പി), ഖദീജ, ഷമീറ, സൗഫിയ, സാറ. സഹോദരങ്ങൾ: ചേലേരി മമ്മുക്കുട്ടി (മുൻ ഗ്രാമപഞ്ചായത്ത് മെംബർ), ആമിനക്കുട്ടി പെരൂളി (പാലോളി), മറിയം കാപ്പുമ്മൽ (ചെറുക്കാട്), ഖദീജ കവിലിശ്ശേരി (കായണ്ണ), പരേതരായ ചേലേരി കോയക്കുട്ടി, ചേലേരി കുഞ്ഞിരായൻകുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലോളി ജുമാ മസ്ജിദിൽ.