സുൽത്താൻ ബത്തേരി: ബഥനി സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിെൻറ മുൻ മദർ പ്രൊവിൻഷ്യൽ ഡോ. സിസ്റ്റർ സ്കോളാസ്റ്റിക്ക (89) നിര്യാതയായി. പെരുമ്പാവൂർ ഫാ. ഗീവർഗീസ് തോമ്പ്രയുടേയും മറിയത്തിെൻറയും മകളാണ്. വയനാട്ടിൽ ആദ്യമായി പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം തുടങ്ങിയ സിസ്റ്റർ സാമൂഹിക പ്രവർത്തനങ്ങൾക്കും വനിതാവിമോചന പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകി. വാർധക്യസഹജമായ രോഗങ്ങൾ കാരണം മൂലങ്കാവ് കോൺവെൻറിലെ വിശ്രമകേന്ദ്രത്തിലായിരുന്നു.
ഹോളണ്ടിലെ റോമൻ കാത്തലിക് യൂനിവേഴ്സിറ്റിയിൽനിന്നാണ് മെഡിസിനിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻറ് പാലിയേറ്റിവ് വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സേവനം ചെയ്തു. വിവിധ ഗ്രാമ പ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നേതൃത്വം നൽകി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പലപ്പോഴായി സെമിനാറുകളിൽ പങ്കെടുത്തു.
അന്വേഷി, നീതിവേദി, സഖി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. സന്യാസ സമൂഹത്തിൽ ജനറൽ- പ്രൊവിൻഷ്യൽ തലങ്ങളിൽ കൗൺസലറായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: മത്തായി വർഗീസ്, ആൻറണി വർഗീസ്, ഗ്രേസി പീറ്റർ. സംസ്കാര ശുശ്രൂഷകൾ ബത്തേരി രൂപത മെത്രാപ്പോലീത്ത ജോസഫ് മാർ തോമസിെൻറ മുഖ്യകാർമികത്വത്തിൽ െചാവ്വാഴ്ച രാവിലെ 11ന് മൂലങ്കാവ് ഫോർമേഷൻ ഹൗസ് സെമിത്തേരിയിൽ.