ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് നാലാം വാര്‍ഡ് കല്ലംകുന്നില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണെൻറ ഭാര്യ ചക്കമ്പത്ത് രാജി (54), ഇളയ മകന് വിജയ് കൃഷ്ണ (26) എന്നിവരാണ് മരിച്ചത്. കല്ലംകുന്നിലെ രാജിയുടെ അമ്മവീട്ടിലാണ് സംഭവം. വിജയ് കൃഷ്ണയുടെ മൃതദേഹം കിണറ്റിലാണ് കണ്ടെത്തിയത്. രാജി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇവരുടെ കൈഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്നിരുന്നു.
വേളൂക്കര പഞ്ചായത്തിലെ 17ാം വാര്‍ഡിലെ കരുവാപ്പടിയിലാണ് ജയകൃഷ്ണനും രാജിയും രണ്ട് ആണ്മക്കളും താമസിക്കുന്നത്. അങ്കമാലിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ജയകൃഷ്ണന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആരുമില്ലായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ തറവാട്ടു വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത മകന് വിനയ് കൃഷ്ണ (33) കളമശ്ശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. മരിച്ച വിജയ് കൃഷ്ണ (26) കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. മൃതദേഹങ്ങള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ്, ഇരിങ്ങാലക്കുട സി.ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി. വെങ്കിടരാമന്, ഉദ്യോഗസ്ഥരായ ജോജി വർഗീസ്, മോഹനന്, അന്‍സാര്‍, അനില്‍കുമാര്‍, വിനീഷ്, അഭിമന്യു, ബൈജു എന്നിവരുടെ നേതൃത്തിൽ മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തു. മരണത്തില്‍ ദൂരൂഹതയില്ലെന്ന് ഇരിങ്ങാലക്കുട എസ്.ഐ എം.ജെ. ജീജോ പറഞ്ഞു.