തേഞ്ഞിപ്പലം: പറമ്പിൽ പീടിക അവരാതിയിൽ താമസിക്കുന്ന മേലാത്ത് മൊയ്തീൻ കുട്ടി മുസ്ലിയാർ (ബാപ്പു മുസ്ലിയാർ- 75) നിര്യാതനായി. കോഴിക്കോട് പന്നിയങ്കര, തലശ്ശേരി, വയനാട് എന്നിവടങ്ങളിൽ ദീർഘകാലം ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: അഷ്റഫ് നിസാമി, സ്വാബിറ, ലൈല, ബുഷ്റ. മരുമക്കൾ: റസാഖ് മുസ്ലിയാർ കിഴിശ്ശേരി, സിദ്ദീഖ് സഖാഫി മണ്ണൂർ, ഹാഫിള് മുഹമ്മദ് ശാഫി സഖാഫി വെളിമുക്ക്, ശഹർബാൻ കാടപ്പടി.