മുക്കം: റിട്ട. അധ്യാപകൻ മണാശ്ശേരി നെറ്റിലാംപുറത്ത് എൻ. അപ്പുക്കുട്ടൻ മാസ്റ്റർ (74) നിര്യാതനായി. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറാണ്. മുക്കം സഹകരണ ബാങ്ക് മുൻ പ്രസിഡൻറാണ്. മലപ്പുറം പ്രിയദർശിനി ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡൻറ്, ജി.എസ്.ടി.യു സംസ്ഥാന സമിതി അംഗം, കാരന്തൂർ ഹൗസിങ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നെറ്റിലാംപുറത്ത് പരേതരായ രാമെൻറയും കുട്ടൂലിയുടെയും മകനാണ്. ഭാര്യ: കല്യാണി (റിട്ട. എസ്.ഐ. എം.എസ്.പി മലപ്പുറം). മക്കൾ: നിഷാന്ത്, നിഷ (അധ്യാപിക എ.ആർ നഗർ എച്ച്.എസ്). മരുമക്കൾ: ശ്യാംലാൽ, രമ്യ.
സഹോദരങ്ങൾ: വേലായുധൻ (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ നീലേശ്വരം), കമല, എൻ ചന്ദ്രൻ (വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുക്കം നഗരസഭ), പരേതരായ അറുമുഖൻ, കാർത്യായനി.