മാനന്തവാടി: എഫ്.സി.സി സെന്റ് മേരീസ് പ്രൊവിൻസിലെ കൽപറ്റ ഓൾഡ് എയ്ജ് ഹോം ഭവനാംഗമായ സി. ഫ്രാൻസിസ് ഗൈൽസ് (കത്രീന -80) നിര്യാതയായി. പാലാ മലയിഞ്ചിപ്പാറ ഇടവകയിലെ പരേതരായ ഐക്കര ജോസഫ്-ഏലി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. മലയിഞ്ചിപ്പാറ, വേനപ്പാറ, കുന്നോത്ത്, കൊമ്മയാട്, കോട്ടത്തറ, ദ്വാരക, മാനന്തവാടി, തൃശ്ശിലേരി, കല്ലോടി, അരിഞ്ചേർമല, കണ്ണോത്ത്, പുതുശ്ശേരി, പാൽച്ചുരം, നരിവാലമുണ്ട, കരിമ്പിൽ, കൽപറ്റ എന്നീ ഭവനങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലർ, അസി. പ്രൊവിൻഷ്യൽ സുപ്പീരിയർ, കൊമ്മയാട്, ദീപ്തിഭവൻ എന്നീ ഭവനങ്ങളിൽ സുപ്പീരിയർ, പോസ്റ്റു ലൻസി, നൊവീഷ്യേറ്റ് മിസ്ട്രസ് എന്നീ നിലകളിലും വേനപ്പാറ, കുന്നോത്ത്, കോട്ടത്തറ, ദ്വാരക, കൊമ്മയാട്, അമ്പായത്തോട്, ഒണ്ടയങ്ങാടി, കണിയാരം ടി.ടി.ഐ, കല്ലോടി എന്നീ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ്, തോമസ്, പരേതയായ ഇത്തമ്മ, ഓമന, പരേതയായ ക്ലാരമ്മ, ഔസേപ്പച്ചൻ, ദേവസ്യാച്ചൻ.