ഗുരുവായൂർ: തെക്കെ നടയിലെ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനുമായ ആർ.വി. ഹൈദർ അലി (84) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ എൻജിനീയർ ആയിരുന്നു. കുവൈത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ചെയർമാനായിരുന്നു. മുതിർന്ന പൗരന്മാരുടെ സംഘടനയായ സ്നേഹ സ്പർശം, ആക്ട്സ്, മദർ തെരേസ ട്രസ്റ്റ്, ബാൾ ബാഡ്മിന്റൻ അസോസിയേഷൻ എന്നിവയുടെ ഭാരവാഹി ആയിരുന്നു. 1994 ലെ ഗുരുവായൂർ മണ്ഡലം ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. കൊടുങ്ങല്ലൂർ മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ മകളും മുൻ എം.എൽ.എ പി.കെ. അബ്ദുൽ ഖാദറിന്റെ സഹോദരിയുമായ നൂറുന്നീസയാണ് ഭാര്യ. മക്കൾ: ഡോ. സമീർ, ഷക്കീൽ ഹൈദർ, സിമി. മരുമക്കൾ: ഡോ. റഫീഖ്, ജുമാന, സുനിത സാജു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആർ.വി. മുഹമ്മദുണ്ണി സഹോദരനാണ്.