Classifieds
കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ 2024 ൽ സിവിൽ നമ്പർ 186
വാദി : കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ വേങ്ങത്താനത്തു വീട്ടിൽ എൻ. കെ. ജോണിക്കുട്ടി ഭാര്യ 48 വയസുള്ള ജിൻസി ജോണി
പ്രതികൾ:
1. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ വണ്ടൻപതാൽ കരയിൽ ആർ. പി.സി പി ഓ യിൽ പിൻ - 686513പുതുക്കാട് വീട്ടിൽ അലികുഞ്ഞ് മകൻ 50 വയസു കാണുന്ന ഷിജുമോൻ പി എ.
2. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ ഷംസുദ്ധീൻ ഭാര്യ 45 വയസു കാണുന്ന സോജി മോൾ
ടി 1 - ഉം 2 - ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്:
മുണ്ടക്കയം വില്ലേജിൽ സർവ്വേ 362/ 10-2 ൽ പ്പെട്ട 4.05 Are വസ്തുവിൽ പ്രതികളിൽ നിന്നും വാദിക്ക് ഈടാക്കി കിട്ടുവാനുള്ള സംഖ്യക്കും ഉടൻ ജപ്തി ചെയ്യുന്നതിനും മറ്റും നിങ്ങളെ 1 - ഉം 2 - ഉം പ്രതികളാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 22/01/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വകേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
പൊൻകുന്നം
30/11/2024
മുൻസിഫ് കോടതി കാഞ്ഞിരപ്പള്ളി ഉത്തരവിൻപ്രകാരം
വാദി ഭാഗം അഡ്വകേറ്റ് : ജസ്റ്റിൻ ഡേവിഡ് ( ഒപ്പ് )
ബഹുമാനപ്പെട്ട കോട്ടയം 3-ാം അഡീഷണൽ ജില്ലാ കോടതി (സ്പെഷ്യൽ കോർട്ട് 2) മുമ്പാകെ
I.A. No. 37/2024
In
A.S. No. 152/2017
ഹർജിക്കാർ അപ്പീൽ വാദികൾ
1.
കുര്യാക്കോസ് ഈപ്പൻ, S/o ഈപ്പൻ തോമസ്, ചൂണ്ടമ ണ്ണിൽ വീട്, വലിയതോവാള, കട്ടപ്പന മു.പേർ.
ഒന്നാം എതൃകക്ഷി ഒന്നാം അപ്പീൽ പതി
തോമസ് ഈപ്പൻ S/o ഈപ്പൻ തോമസ്, 34488. Navin, Livonta,
Michigan- 48152, USA.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേൽ നമ്പർ ഹർജിയിലെ ഹർജിക്കാർ A.S. 152/2017 -ാം നമ്പർ അപ്പീൽ കേസ് തളളി ഉണ്ടായ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനും മറ്റു നിവൃത്തി കൾക്കുമായി താങ്കളെ ഒന്നാം എതൃകക്ഷിയായി ബോധിപ്പിച്ചിരിക്കുന്ന ഐ.എ. 37/2023 -ാം നമ്പർ ഹർജിയിൽ ഒന്നാം എതൃകക്ഷിയായ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉളള പക്ഷം ആയത് 2024 -ാം മാണ്ട് ഡിസംബർ മാസം .19 ാം .തീയ്യതി പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ, അധികാരപ്പെടുത്തിയ അഭിഭാഷ കനോ ഏജന്റോ മുഖാന്തരം ഈ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽ നമ്പർ കേസ് താങ്കളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം,
അഡ്വക്കേറ്റ്. സി.കെ.വിദ്യാസാഗർ
08.10.2024
BEFORE THE HON'BLE COMMERCIAL APPELLATE COURT, KOTTAYAM Com Appeal No: 4/2024
Name and Address of the Appellant
Goji Verghese, aged 53 years, S/o Punnoose Varughese, residing at Neriathara House, Kurichy, Proprietor MBM Industria, Neriathara Building, Kurichy P.O. Kottayam.
Name and Address of the Respondent
Vinod Kalyana Sundaram, aged 46 years, S/o Kalyana Sundaram, Proprietor, Home Furnishings Kavitha Hospital Road, Alappuzha, residing at Venkitta Nivas, Stadium Ward, Near State Bank Of India, Alappuzha Pin- 688011
NOTICE TO THE RESPONDNET IN THE COMMERCIAL APPEAL
The appellant in above mentioned has approached the Hon'ble Commercial Appellate Court, Kottayam with an appeal is filed against the decree in CS No. 519 of 2021 which was for realisation of money and other reliefs. This is to bring it to the notice of anybody who may have an objection in the above case.
If anybody whosoever has any objection in the proceedings before the Hon'ble Commercial Appellate Court, Kottayam they should be present either personally or through his/her Counsel on 3/1/25 at 11.00 am, otherwise it will be taken as that nobody has any objection in the disposal of the appeal.
By Order
Sajan A Varghese Counsel for the Appellant.
Kottayam
27.09.2024
കാസർകോട്: ജില്ല കലോത്സവത്തിന് മുന്നോടിയായുള്ള ഫ്ലാഷ് മോബിൽ ഒരു കുട്ടിയുടെ നൃത്തം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അസാമാന്യ മെയ്വഴക്കത്തോടെ അവളുടേതായ സ്റ്റെപ്പിൽ ആടിത്തിമിർക്കുന്നു... ബെദിര സ്കൂളിലെ ആഷിഖ് മാഷ് തന്റെ മൊബൈൽ കാമറയിൽ അനുശ്രീയുടെ നൃത്തം ഷൂട്ട് ചെയ്തു. വിഡിയോ നിമിഷനേരംകൊണ്ട് വൈറലായി...
വളരെ ചെറിയ പ്രായത്തിൽത്തന്നെ നൃത്തം മനസ്സിൽ കൊണ്ടുനടക്കുന്നവളായിരുന്നു അനുശ്രീ. മകളുടെ ആഗ്രഹം മനസ്സിലാക്കിയ അമ്മയാണവളെ നൃത്തലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. തന്റെ മൊബൈലിൽ യൂട്യൂബിലെ നൃത്തരംഗം കാണിച്ച് അനുവിനെ നൃത്തത്തിന്റെ ലോകത്തേക്ക് നയിച്ചു. ജന്മനായുള്ള ആ കഴിവിനെ ആവോളം ആശ്ലേഷിച്ചും ആസ്വദിച്ചും അധ്യാപകരും കൂട്ടുകാരും അവൾക്ക് പ്രോത്സാഹനമേകി. വലിയ കാര്യങ്ങൾ പലതും ചെറുതായി പറഞ്ഞുകൊടുത്താൽ മാത്രം മതി. അവളത് ഭംഗിയായി പിന്നീട് ചെയ്യും -അമ്മ കെ.വി. രാജീവി പറയുന്നു. നീലേശ്വരം ജി.എൽ.പി സ്കൂളിലാണ് പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പഠിച്ചത്. അപ്പോൾ മുതൽ അധ്യാപകർ അവളുടെ കഴിവ് മനസ്സിലാക്കി കലാപരിപാടികളിലൊക്കെ പങ്കെടുപ്പിച്ചുതുടങ്ങി. അഞ്ചിലും ആറിലും സെന്റ് ആൻസ് എ.യു.പി സ്കൂൾ പള്ളിക്കരയിലായിരുന്നു. യാത്രാസൗകര്യം കുറവായതുകൊണ്ട് പിന്നീട് രാജാസ് നീലേശ്വരത്തേക്ക് മാറ്റിച്ചേർത്തു. ഏഴുമുതൽ ഇവിടെ പഠനം തുടരുകയാണ്. അനുശ്രീ ഇപ്പോൾ പ്ലസ് ടു കോമേഴ്സിനാണ് പഠിക്കുന്നത്.
അമ്മ ചെറിയ വസ്ത്രക്കട നടത്തുന്നുണ്ട്. അവിടെയും അമ്മയെ സഹായിക്കാൻ അനുശ്രീയുണ്ട്. കടയിലേക്കുള്ള പാക്കിങ് ബോക്സ് നല്ലഭംഗിയിൽ നിർമിക്കാൻ ആ കുഞ്ഞുകൈകൾക്ക് കരുത്തേറെയാണ്. ഞൊടിയിടക്കുള്ളിൽ നല്ലൊരു ബോക്സ് അവളുടേതായ രീതിയിൽ നിർമിച്ചെടുക്കുമവൾ. ഇതിലൊന്നും പ്രത്യേക ക്ലാസോ മറ്റോ കിട്ടിയില്ല എന്ന് കേൾക്കുമ്പോഴാണ് അനുവിന്റെ അസാധാരണ കഴിവ് മനസ്സിലാവുക. മറ്റ് ജോലിക്കാർ ചെയ്യുന്നതുകണ്ട് സ്വായത്തമാക്കിയതാണവൾ.
സുഹൃത്തുക്കൾക്കിടയിൽ ഒരുപാട് ഫാൻസുമുണ്ട് അനുശ്രീക്ക്. ഒരു ചേച്ചിയാണുള്ളത്, അഞ്ജു നാരായണൻ. പിതാവ് ബംഗളൂരുവിൽ ഒരു കമ്പനിയിലാണ്. ഇപ്പോൾ ഒരു പാട്ടുകേട്ടാൽ അതിനുള്ള സ്റ്റെപ് അവൾ തന്നെ ഉണ്ടാക്കും. സ്കൂളിൽ വർക്ക് എക്സ്പീരിയൻസിന് പങ്കെടുക്കാറുണ്ട്. ഇപ്രാവശ്യം ജില്ല കലോത്സവത്തിൽ നാടോടിനൃത്തത്തിൽ എ ഗ്രേഡുണ്ട്. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയാണ് കെ.വി. അനുശ്രീ.
വാദി/വിധിയുടമസ്ഥൻ
K 163 -ാ ം നമ്പർ മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം സെക്രട്ടറി മൂന്നിലവ് വില്ലേജിൽ തലപ്പലം കരയിൽ മാറാമറ്റത്തിൽ വീട്ടിൽ ജോർജുകുട്ടി.എം.സി മകൻ 35 വയസ്സുള്ള അഖിൽ ജോർജ്
6-ാ ം പ്രതി / 6-ാ ംവിധിക്കടക്കാരൻ
6. ജോസ്‌ന ജോർജ്, പതിപ്പള്ളിൽ വീട്, കാളകെട്ടി പി.ഒ, പിൻ 686 508
ടി 6-ാ ംവിധിക്കടക്കാരിയെ തെര്യപ്പെടുത്തുന്നത്
പരസ്യ പട്ടിക വസ്തുക്കളായ മൂന്നിലവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 57 ൽ റീസർവ്വെ 171/3 ൽ 51 ആർ 50 ച.മീറ്റർ സ്ഥലവും സകല ദേഹണ്ഡങ്ങളും പട്ടിക രണ്ടാം നമ്പർ വസ്തുവായ മൂന്നിലവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 57 ൽ റീസർവ്വെ 170 2 ൽ 60 ആർ 50 ച.മീറ്ററും 228/4 ൽ 01 ആർ 85 ച.മീറ്ററും ഉൾപ്പെടെയുള്ള 62 ആർ 35 ച.മീറ്റർ സ്ഥലവും ദേഹണ്ഡങ്ങളും പുരയും ലേലത്തിൽ വിൽപ്പിച്ച് വിധിസംഖ്യ ഈടാക്കി കൊടുപ്പിക്കണമെന്ന് വിധിയുടമസ്ഥൻ അപേക്ഷിച്ചിരിക്കുന്നതും പരസ്യത്തിൽ അടങ്ങേണ്ട വിവരങ്ങളെപ്പറ്റിയും മറ്റും വ്യവസ്ഥപ്പെടുത്തുന്നതിന് 2024 ാ മാണ്ട് ഡിസംബർ മാസം 20 -ാ ം തീയതി അവധി നിശ്ചയിച്ചിരിക്കുന്നതും ആകയാൽ വിവരം തെര്യപ്പെടുത്തിയിരിക്കുന്നു.
19/11/2024
അഡ്വ.മാർട്ടിൻ മാത്യു ഉത്തരവിൻ പ്രകാരം സെൻട്രൽ നാസർ
O.P (MV) No. 980/2020
ഹർജിക്കാർ
1. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ കെ. ആർ. ശശിധരൻ @ ശശിധരൻ നായർ ഭാര്യ 66 വയസ്സുള്ള എം. ജി. സുലോചന
2. ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ദേവരാഗം വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 40 വയസ്സുള്ള വൈശാഖ് ശശിധരൻ
3. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 35 വയസ്സുള്ള വിഷ്ണു
ശശിധരൻ
കൂടുതൽ 3-ാം എതൃകക്ഷി
ജെസിൻ ജോൺസി, S/o. ജോൺസി നോബിൾ, വാരാച്ചേരിൽ വീട്, കിഴതടിയൂർ പി. ഒ, പാലാ,
ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും, രണ്ടും മൂന്നും ഹർജിക്കാരുടെ പിതാവുമായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ, കണ്ടത്തിൽ വീട്, അരുവിത്തുറ പി. ഒ, കൊണ്ടൂർ കര, കൊണ്ടൂർ വില്ലേജ്, വാഹനാപകടത്തിൽ പരിക്കു പറ്റി മരിച്ചു പോയതിന് നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കായി ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ ഒന്നാം എത്യകക്ഷിയായ താങ്കളുടെ പിതാവ് ജോൺസി നോബിൾ മരണപ്പെട്ടതിനെ തുടർന്ന് ടിയാന്‍റെ അവകാശി എന്ന നിലയിൽ കൂടുതൽ മൂന്നാം എതൃകക്ഷിയായി കക്ഷി ചേർത്തിള്ളതും, അസ്സൽ ഹർജിയിൽ താങ്കൾക്കുള്ള നോട്ടീസ് ട്രിബ്യൂണലിൽ നിന്നും അയച്ചിരുന്നതും, താങ്കൾ വിദേശത്താണ് എന്നു പറഞ്ഞ് ടി നോട്ടീസ് മടങ്ങിയിട്ടുള്ളതാണ്. മേൽ നമ്പർ കേസ് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് 03-12-2024 തീയതി പകൽ 11 മണിക്ക് ബഹുമാനപ്പെട്ട ട്രിബ്യൂണൽ മുമ്പാകെ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും, അല്ലാത്ത പക്ഷം താങ്കൾക്ക് ആക്ഷേപമില്ല എന്നു കണ്ട് കേസ് തീർച്ച ചെയ്യുന്നതാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളൂന്നു.
ഉത്തരവിൻ പ്രകാരം
ജോബിൻ മാത്യു
ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.
കോട്ടയം
15/10/2024
ബഹുമാനപ്പെട്ട തലശ്ശേരി അഡീ. സബ് കോടതി മുമ്പാകെ
E.P: 86/2024
in
FDIA: 380/1991
ഷമാബി : ഹരജിക്കാരി
ലത്തീഫ് മുതല്‍ പേര്‍ :എതിര്‍കക്ഷികള്‍
ലത്തീഫ്, H/o.Late സഫീറ
ലബീബാസ്, കുളംബസാര്‍, മുഴപ്പിലങ്ങാട്, കണ്ണൂര്‍: 1 -ാം എതിര്‍കക്ഷി
ഷരീഫ്, D/o.Late സഫീറ,
മേല്‍ അഡ്രസ്സില്‍ താമസം
:3-ാം എതിര്‍കക്ഷി
ലബീബ, D/o.Late സഫീറ,
മേല്‍ അഡ്രസ്സില്‍ താമസം,
: 4-ാം എതിര്‍കക്ഷി
അന്‍വര്‍.ടി,
S/o.Late അബ്ദുല്‍ ഗഫൂര്‍ തബ്‌റാക്,
ഷാസി ഓഡിറ്റോറിയത്തിന് സമീപം,
തലശ്ശേരി, കണ്ണൂര്‍ : 33-ാം എതിര്‍കക്ഷി
ഇസ്മീറ. ടി, D/o.Late അബ്ദുല്‍ ഗഫൂര്‍
മേല്‍ അഡ്രസ്സില്‍ താമസം
: 35-ാം എതിര്‍കക്ഷി
ഖദീജ ഫെബി.ടി, D/o.Late അബ്ദുല്‍ ഗഫൂര്‍ മേല്‍ അഡ്രസ്സില്‍ താമസം
: 36-ാം എതിര്‍കക്ഷി
മേല്‍ നമ്പര്‍ കേസില്‍ 1, 3, 4, 33, 35, 36 എതിര്‍കക്ഷികളുടെ സമന്‍സ് കല്പന പതിച്ചു നടത്താന്‍ അനുവദിച്ച് മേല്‍ കേസ് 18.11.2024 തീയ്യതി വെച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ 11 മണിക്ക് മേല്‍ എതിര്‍കക്ഷികള്‍ ഈ കോടതി മുമ്പാകെ ഹാജരാകേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
ഒപ്പ്, എം. ജമീല്‍ അഹമ്മദ്,
ഹരജിക്കാരി ഭാഗം അഭിഭാഷകന്‍
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂർ മുമ്പാകെ
O .P No 1448 / 2021
ഹർജിക്കാരി
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ മകൾ 30 വയസ്സുള്ള ഷെഫിൻ പി ഖാൻ , ടിയാൾക്കു വേണ്ടി , ടിയാളുടെ മുക്ത്യാർകാരി ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ ഭാര്യ 52 വയസ്സുള്ള ലൈല അയ്യൂബ്ഖാൻ.
എതൃകക്ഷികൾ :
1.കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഇളയിടം ഭാഗത്ത് പെരുമ്പായിക്കാട് പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 റോഷ്‌ന മൻസിൽ അസീസ് മകൻ 34 വയസ്സുള്ള റോഷിൻ സി.എ.@ റോഷിൻ ചാമക്കാലായിൽ അസീസ്.
2. ടിയിൽ ടി അസീസ് ഭാര്യ 58 വയസ്സുള്ള റെജീന അസീസ്
3. ടിയിൽ ടി അസീസ് മകൻ 32 വയസ്സുള്ള റോണി എന്നു വിളിക്കുന്ന റിസ്മൽ
4. ടിയിൽ ടി അസീസ് മകൾ 36 വയസ്സുള്ള റോഷ്‌ന സി.എ.
മേൽ നമ്പർ കേസിൽ 3 ഉം 4 ഉം എതൃകക്ഷികളെ തെര്യപ്പെടുത്തുന്നത്
ഹർജിക്കാരിയുടെ വകയും എതൃകക്ഷികളുടെ കൈവശത്തിൽ ഇരുന്നു വരുന്നതുമായ പണവും സ്വർണാഭരണങ്ങളും മറ്റും ഈടാക്കി കിട്ടുന്നതിനായി കൊടുത്തിട്ടുള്ള മേൽനമ്പർ ഹർജിയിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി കേസിൻ്റെ വിചാരണ ദിവസമായ 23.10.2024 തീയതി രാവിലെ 11 മണിക്ക് നിങ്ങൾ നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ബഹു.കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം നിങ്ങൾക്ക് ആക്ഷേപം ഇല്ല എന്നു കണ്ട് മേൽനമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന് ഉത്തരവിൻപ്രകാരം
അഡ്വ.മുജീബ് റഹിമാൻ എം.എം.
കോട്ടയം 22.08.2024
ക്രമക്കേട് കണ്ടെത്തിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ശിപാർശ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് സർക്കാർ റിപ്പോർട്ട് മടക്കിയത്
കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ശിപാർശ സർക്കാർ മടക്കി.
തദ്ദേശ ഭരണ ജില്ല ജോയിന്റ് ഡയറക്ടറാണ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ശിപാർശ നൽകിയത്. ഇത് സർക്കാറിലേക്ക് കൈമാറുകയായിരുന്നു.
ക്രമക്കേട് കണ്ടെത്തിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ശിപാർശ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് സർക്കാർ റിപ്പോർട്ട് മടക്കിയത്. 2020 മുതൽ മറ്റ് പലരും സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്.
അവർക്കെതിരെ നടപടിയില്ലാതെ ഒരാൾക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഇത്തരം തട്ടിപ്പുകൾ മൂടിവെവക്കാനേ ഉപകരിക്കൂ.
സെക്രട്ടറി നഗരസഭയിലെ എല്ലാ ഫയലുകളും കാണണമെന്നില്ല. തദ്ദേശവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്ന സ്ഥിതിക്ക് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കാമെന്നും മടക്കിയ റിപ്പോർട്ടിൽ പറയുന്നു.
ജോയിന്റ് ഡയറക്ടർ ശിപാർശ നൽകിയതിന് പിന്നാലെ സെക്രട്ടറി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി ജോലിയിൽ പ്രവേശിച്ചിരുന്നു.
വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി 40ഓളം ഫയലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ്, പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ തുടങ്ങിയവയുടെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ 3000ത്തിലേറെ പേജുകൾ നഗരസഭ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിച്ചുനൽകി.
29 ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയും നൽകി. സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ നഗരസഭയിലെ രേഖകളുടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ 30 നാണ് തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ഏഴംഗസംഘം പരിശോധന ആരംഭിച്ചത്. പെൻഷൻ ഫണ്ടിൽനിന്ന് 2.39 കോടി തട്ടിയ പ്രതി അഖിൽ സി. വർഗീസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്.
കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അതേ സ്കൂളിലെ ഏഴ് വിദ്യാർഥികൾക്കെതിരെ കേസെടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു. മർദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാല് പേരുടെയും പേരിലാണ് കേസെടുത്തത്.
മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർഥിയാണ് സയൻസ് ഗ്രൂപ്പ് വിദ്യാർഥിയെ മർദിച്ചത്. സ്കൂളിന്റെ ശൗചാലയത്തിന് സമീപം നടന്ന സംഭവം മറ്റ് കുട്ടികൾ മൊബൈൽ ഫോണിൽ പകർത്തിയത് പുറത്താകുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മുഖത്തും തലയ്ക്കും അടിക്കുകയും കാലുകൊണ്ട് അടിവയറ്റിൽ ചവിട്ടുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുത്തു. കൂടെയുള്ളവർ മർദ്ദിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില് കേൾക്കാം.
ഇതിനിടെ വീഡിയോ റീൽ ആയും വാട്സാപ്പിലൂടെയും പ്രചരിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടികാരണം കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല, എന്നാൽ സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ പിതാവിനെ അറിയിച്ചു.
തലക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് മകന്റെ ടി.സി വാങ്ങി പോകണമെന്ന് സ്കൂൾ അധികൃതർ നിർദേശിച്ചു. മറ്റൊരു കുട്ടിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
കേസിൽ ഉൾപ്പെട്ട കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ശിശുസൗഹൃദ ഇടത്തിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.
ഹർജിക്കാരി/വാദി: കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ പോസ്റ്റ ലതിർത്തിയിൽ (പിൻ:686104) ഏനാചിറ പുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൾ 36 വയസ്സുളള മിഞ്ചു ലത്തീഫ്.
എത്യഹർജിക്കാരൻ പ്രതി: കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഫാത്തിമാപുരം പോസ്റ്റലതിർത്തി യിൽ നിന്നും ഇപ്പോൾ താമസം ടി ജില്ലയിൽ ടി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റലതിർത്തിയിൽ വലിയപറമ്പിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ 42 വയസ്സുളള സഫീൽ അബ്ദുൾ ലത്തീഫ്.
എതൃഹർജിക്കാരനെ തെര്യപ്പെടുത്തുന്നത് ഹർജിക്കാരിയും എതൃഹർജിക്കാരനും തമ്മിലുളള വിവാഹബന്ധം വേർപെടുത്തി ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്സ് 11-09-2024 തീയതിയിൽ അവധിക്ക് വച്ചിട്ടുളളതും ടി കേസ്സ് സംബന്ധിച്ച് എതഹർജിക്കാരന് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എതഹർജിക്കാരന് ആക്ഷേപമൊന്നുമില്ലെന്ന് കണ്ട് ടി കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു
കൊളളുന്നു.
08-07-2024
ഉത്തരവിൻപ്രകാരം
ഏറ്റുമാനൂർ
ശിരസ്താദാർ
വാദികൾ :
1) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്, മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് ഭാര്യ ആഗ്നസ് @ ആനീസ് (പരേത).
2) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്. മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് മകൻ 45 വയസ്സായ ജൂഡ് ജോസഫ് കൂടുതൽ
10-ാം പ്രതി :
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജ്, പരുവാപുരം കരയിൽ, മരങ്ങാടം വീട്ടിൽ പ്രിൻസൺ വർഗീസ് ഭാര്യ അഞ്ചു തോമസ്.
ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
ആധാരം അസ്ഥിരപ്പെടുത്തുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ കൂടുതൽ 10-ാം പ്രതിയായ താങ്കളുടെ സമൻസ്, നോട്ടീസ് മുതലായ ഉത്തരവുകൾ പതിച്ച് നടത്തുവാൻ അനുവദിച്ച് 9/9/24 തീയതിയ്ക്ക് അവധി വച്ചിട്ടുള്ളതും, ടി കേസിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം മേൽ നമ്പർ കേസ് നിങ്ങളെ കൂടാതെ തീർപ്പ് കല്പിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.
എന്ന്, ഉത്തരവിൻ പ്രകാരം,
പി.എ. അയൂബ് ഖാൻ വാദിഭാഗം അഡ്വക്കേറ്റ് നോർത്ത് പറവൂർ.
29/07/2024
ഹർജിക്കാരൻ:
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ പുലിക്കല്ല് കരയിൽ പുലിക്കല്ല് പി. ഓ യിൽ പാഴൂർ പറമ്പിൽ വീട്ടിൽ ഷാഹുൽഹമീദ് മകൻ 36 വയസ്സുള്ള മുഹമ്മദ് ഷഹാസ്
എതൃഹർജിക്കാരി:
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റും ഭാഗം കരയിൽ അതിരമ്പുഴ പി ഓ യിൽ ഇഞ്ചിക്കളത്തിൽ വീട്ടിൽ അബ്ദുൾ റഹീം മകൾ 29 വയസ്സുള്ള അഫ്രാ റഹീം
കേസിൽ എതൃർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്:
മുബാറത്ത് ഡിക്ലയർ ചെയ്ത് ഉത്തരവുണ്ടാക്കുന്നതിനപേക്ഷിച്ച് - ബഹുമാനപ്പെട്ട ഏറ്റുമാനൂർ കുടുംബകോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹരജി 02/09/24 തീയതി അവധിയ്ക്ക് വച്ചിട്ടുള്ളതും അന്നേദിവസം പകൽ 11 മണിക്ക് എതൃർകക്ഷി നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖാന്തിരമോ ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടതും അല്ലാത്തപക്ഷം ആക്ഷേപങ്ങൾ ഒന്നം തന്നെ ഇല്ലെന്ന് കണ്ട് എതൃകക്ഷിയെ കൂടാതെ മേൽനമ്പർ ഹരജി തീർപ്പ് കൽപ്പിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഉത്തരവിൻ പ്രകാരം ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്
സദറുൾ അനാം .കെ.എ
11/07/2024
എളേറ്റിൽ: കുത്തുകല്ലുങ്ങൽ മാളിയേക്കൽ പാത്തുമ്മ ഹജ്ജുമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി. മക്കൾ: അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി.എസ്),അബ്ദുൽ മജീദ് (ഫാർമസിസ്റ്റ്, ജമാഅത്തെ ഇസ്‍ലാമി എളേറ്റിൽ വട്ടോളി പ്രാദേശിക അമീർ), റംല ചളിക്കോട്, ഫൗസിയ പരപ്പൻപൊയിൽ, സക്കീന പന്നൂർ.
മരുമക്കൾ: കുഞ്ഞായിൻ കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ പേരാമ്പ്ര യു.പി.എസ്), കെ. അബ്ദുറഹ്മാൻ മാസ്റ്റർ(മുല്ലക്കൊടി എ.യു.പി. എസ് കണ്ണൂർ), അബ്ദുല്ലക്കോയ പന്നൂർ (എൻജിനീയർ), സുബൈദ, സഫിയ പുല്ലാളൂർ. സഹോദരങ്ങൾ: ആമിന , പരേതരായ അബ്ദുറഹിമാൻ കുട്ടിഹാജി, കുഞ്ഞാലി ഹാജി, മറിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് എളേറ്റിൽ കണ്ണിറ്റമാക്കിൽ മസ്ജിദിൽ.
കോട്ടക്കൽ: പഠന ശേഷം ഏറെ ജോലിസാധ്യതകളൂള്ള പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. NAAC റാങ്കിങ്ങിൽ A++ ഉള്ള UGC അംഗീകൃത യൂനിവേഴ്സിറ്റിയുടെ 3 വർഷ കോഴ്സുകളാണ് കോട്ടക്കൽ അൽമാസ് കോളേജ് ഓഫ് വൊക്കേഷണൽ കോളേജിൽ നൽകപ്പെടുന്നത്. ലോകത്ത് വളരെയധികം തൊഴിൽ സാധ്യതകളുള്ള കാർഡിയാക് കെ യർ ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി,റേഡിയോളജി& ഇമേജിഗ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപറേഷൻ& അനസ്ത്യേഷ്യ ടെക്നോളജി, ഫിസിഷ്യൻ അസിസ്റ്റന്റ് എന്നീ സ്പെഷലൈസേഷനുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പഠനത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ പ്രാക്ടിക്കൽ പോസ്റ്റിംഗ് തുടങ്ങുന്നത് കാരണം കോഴ്സ് കഴിയുന്നതോട് കൂടെ തന്നെ തൊഴിൽ നൈപുണ്യം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾ ഉടൻ തന്നെ കേരളത്തിനകത്തും പുറത്തും വിവിധ ഹോസ്പിറ്റലുകളിൽ ജോലിയിൽ പ്രവേശിച്ചു.
2024 ബാച്ചിൽ ബാക്കിയുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ താഴെ നമ്പറിൽ ഉടൻ ബന്ധപ്പെടുക.9745311116.9745311117