മഞ്ചേരി: തെങ്ങിൽ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കാരാപറമ്പ് ന്യൂ ബസാർ കുഴിയിൽത്തൊടി അലിയാണ് (63) മരിച്ചത്. കാരാപറമ്പ് പന്നിക്കുഴിയിൽ തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. രാവിലെ മൂന്ന് തെങ്ങിൽ കയറിയ ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. വെള്ളം കുടിച്ചശേഷം വീണ്ടും തെങ്ങിൽ കയറിയതായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന അലി ഏഴുവർഷമായി തെങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: ആമിന. മക്കൾ: സഫീറ, ജാഫർ, ജാസിറ, നൗഷിം. മരുമക്കൾ: സാദിഖ്, നബീൽ, ഹുസ്ന, ഷഹീർ. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞുമുഹമ്മദ്, അബ്ദുസ്സലാം, ഹംസ, ഫാത്തിമ, ആയിശ, അസ്മാബി, സഫിയ, ഫൗസിയ.