കുറ്റിവട്ടം: മുളവന കൈതക്കോട് സുരേഷ് ഭവനത്തിൽ പരേതനായ ഗോപാലന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: ഡോ.സുഭാഷ് (താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, വൈത്തിരി, വയനാട്), സുലജ, സുജിമോൾ, സുധീർ, പരേതനായ അഡ്വ. സുരേഷ്ബാബു (ഹൈകോടതി, എറണാകുളം). മരുമക്കൾ: ജയകുമാരി, പ്രസീത, ശശികുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്), മനോജ് (എം.സി.എച്ച്. കോട്ടയം), മീര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.