കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ ഗവ. എൽ.പി സ്കൂൾ റിട്ട. ഹെസ്മാസ്റ്റർ തഴവ തെക്കുമുറി കിഴക്ക് (കുറ്റിപ്പുറം) തോപ്പിൽ വടക്കതിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (80) നിര്യാതനായി. ദീർഘകാലം തഴവ എ.വി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. തഴവ മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജാകുഞ്ഞ് (റിട്ട. അധ്യാപിക, തഴവ ഗവ. ഗേൾസ് ഹൈസ്കൂൾ). മക്കൾ: സലിംഷാ (പ്രിൻസിപ്പൽ, തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഷീജ, ഷെഹറ (അധ്യാപിക, തഴവ ഗേൾസ് എച്ച്.എസ്.എസ്), ബീന (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, കൊല്ലം കോർപറേഷൻ). മരുമക്കൾ: ഷെബീന (അസി. ഡയറക്ടർ, കൃഷിവകുപ്പ്, അമ്പലപ്പുഴ), സാലിഹാൻ (റിട്ട. അസി. എൻജിനീയർ, എൽ.എസ്.ജി.ഡി), നൗഷാദ് (റിട്ട. പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ), അഷ്റഫ് (ബിസിനസ്, സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തഴവ കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.