അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാക്കാഴം പുതുവൽ ഖാലിദാണ് (87) മരിച്ചത്. കഴിഞ്ഞ ദിവസം കാക്കാഴം പള്ളിമുക്കിൽ ദേശീയപാതക്കരികിലൂടെ പോകുന്നതിനിടെ നിയന്ത്രണം തെറ്റിവന്ന കാർ ഇടിച്ചാണ് പരിക്ക് പറ്റിയത്. ഭാര്യ: ഉമ്മുഖുൽസു. മക്കൾ: അസ്ലം, ഹാരിസ്, ആരിഫ, സുബൈദ, ഷാഹിദ. മരുമക്കൾ: ഷീബ, റഷീദ, ജാഫർ, ഷെഫീഖ്.