ചെങ്ങന്നൂർ: തീപ്പൊള്ളലേറ്റ വയോധിക മരിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡ് എണ്ണക്കാട് കുന്നുപറമ്പിൽ വീട്ടിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മയാണ് (73) മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ച് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സഠഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ പരുമലയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച അഞ്ചിന് മരിച്ചു. കുറച്ചുനാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ മൂത്തമകനോടൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകീട്ട് എണ്ണക്കാട് സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. മക്കൾ: ആന്റണി, തോമസ്, കുസുമം, വിമലാംബിക. മരുമക്കൾ: മോളി, മറിയാമ്മ, ജെറോം, സാബു.