ആറാട്ടുപുഴ: കണ്ടല്ലൂർ പുതിയവിള തെക്ക് അശ്വതിയിൽ (ഇടയിലെക്കൊട്ടുകയിൽ) ജി. രാമകൃഷ്ണ പിള്ള (റിട്ട. ഹെഡ്മാസ്റ്റർ -87) നിര്യാതനായി. കണ്ടല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ല പ്രസിഡൻറ്, പുതിയവിള എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ആർ. സജീവ് (പ്രിൻസിപ്പൽ, ജനശക്തി പബ്ലിക് സ്കൂൾ, വേലഞ്ചിറ), ആർ. സബിത. മരുമക്കൾ: അശ്വതി (അധ്യാപിക, എൻ.ആർ.പി.എം ഹൈസ്കൂൾ, കായംകുളം), സന്തോഷ്കുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ, നാഷനൽ മിനറൽസ് െഡവലപ്മെൻറ് കോർപറേഷൻ, ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.