മാവേലിക്കര: പത്തിച്ചിറ ഉലുവത്ത് ഇടപ്പറമ്പിൽ വൈ. ജോർജ് (88) നിര്യാതനായി. ഭാര്യ: കൊയ്പ്പള്ളികാരാണ്മ മുട്ടക്കുളത്ത് പരേതയായ സാറാമ്മ ജോർജ്. മക്കൾ: ബാബു ജോർജ് (ജനതാദൾ-എസ്, ആലപ്പുഴ ജില്ല സെക്രട്ടറി), ഡാനിയേൽ ജോർജ് (അധ്യാപകൻ, മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസ്), എബി ജോർജ് (ബിസിനസ്), അന്നമ്മ ജോർജ് (അബൂദബി), സൂസൻ ജോർജ് (ഫാർമസിസ്റ്റ്, വിജയാസ് ഹോസ്പിറ്റൽ, കൊട്ടാരക്കര). മരുമക്കൾ: ടി.സി.അന്നമ്മ (അധ്യാപിക, സി.എസ് എൽ.പി.എസ്, പെരിങ്ങാല), സൂസൻ സാമുവേൽ (പ്രിൻസിപ്പൽ, മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസ്), സ്റ്റെല്ല എബി, ഡേവിഡ് ഗീവർഗീസ് (അബൂദബി), ഷാജി ജോർജ് (ബിസിനസ്). സംസ്കാരം ഞായറാഴ്ച രണ്ടിന് പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.