പൊടിമറ്റം: മാങ്കുഴിയില്‍ പരേതനായ എം.ജി. ചാക്കോയുടെ (റിട്ട. അധ്യാപകൻ) ഭാര്യ ഏലിക്കുട്ടി (ഏലിക്കുട്ടി ടീച്ചര്‍ -88, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. കുളക്കുടിയില്‍ പോണാട്ട് കുടുംബാംഗമാണ്. മക്കള്‍: ബിജു(റിട്ട. ഫിനാന്‍സ് മാനേജര്‍, ദുബൈ), ഷൈനി (പാലാ), സോണി, സുനില്‍ (ഇരുവരും യു.എ.ഇ), സുജിത് (യു.എസ്.എ). മരുമക്കള്‍: ആന്‍സമ്മ, കുട്ടിയച്ചന്‍ കൊട്ടാരത്തില്‍ (അന്ന പ്ലാസ്റ്റിക്, പാലാ), ബീനാ (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളാരംകുന്ന്), ലൂസിയ (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി), സിമ്മി (യു.എസ്.എ). മൃതദേഹം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മകന് ബിജുവിന്റെ ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.