നീലൂർ: കാവുംപുറത്ത് പരേതനായ കെ.ജെ. തോമസിെൻറ മകനും പാലാ രൂപത അംഗവുമായ ഫാ. ജോസഫ് കാവുംപുറം (70) നിര്യാതനായി. മാതാവ്: മേരി തോമസ് (പൂവരണി മതിലകത്ത് കുടുംബാംഗം). സഹോദരങ്ങള്‍: മാത്യു, സിസ്റ്റര്‍ മരിയ എഫ്.സി.സി (റോം), ജോയി തോമസ് (റിട്ട. തഹസില്‍ദാര്‍, നിലമ്പൂര്‍), കെ.ടി. ജയിംസ് നീലൂര്‍ (റിട്ട. മുനിസിപ്പല്‍ സെക്രട്ടറി), സിസ്റ്റര്‍ ജോളി ട്രീസ എഫ്.സി.സി (റോം), ആലീസ് ഡൊമിനിക് വാഴേപ്പറമ്പില്‍, ആന്‍സി സോജന് പുതിയിടത്ത് (ഹെഡ് നഴ്സ്, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം). 1978ല്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്നിന്ന് വൈദികപട്ടം സ്വീകരിച്ച ഫാ. ജോസഫ് കാവുംപുറം വടകര സെൻറ് ജോണ്‍സ് പള്ളിയില്‍ അസിസ്റ്റൻറ് വികാരിയായും തുടര്‍ന്ന് അടുക്കം, വേഴങ്ങാനം പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. ഇലഞ്ഞി സെൻറ് പീറ്റേഴ്സ് എച്ച്.എസ്, കൂട്ടിക്കല്‍ സെൻറ് ജോര്‍ജ് എച്ച്.എസ്, പ്രവിത്താനം സെൻറ് മൈക്കിള്‍സ് എച്ച്.എസ് എന്നിവിടങ്ങളില്‍ അധ്യാപകനായും തീക്കോയി സെൻറ് മേരീസ് എച്ച്.എസ്.എസ്, മേലുകാവുമറ്റം പ്രസേൻറഷന് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 1991 മുതല്‍ ഏഴുവര്‍ഷം ദക്ഷിണാഫ്രിക്കയിലെ സെൻറ് പോള്‍സ് മിഷനിലും സേവനമനുഷ്ഠിച്ചു. അധ്യാപനജീവിതത്തിനുശേഷം നരിയങ്ങാനം, കിഴപറയാര്, ഏന്തയാര്‍ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കെൻറ മുഖ്യകാര്‍മികത്വത്തില്‍ നീലൂരിലുള്ള സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നീലൂര്‍ സെൻറ് ഫ്രാന്‍സിസ് സേവ്യേഴ്സ് ദേവാലയത്തില്‍ പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിെൻറ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.