ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥിയടക്കം മൂന്നുപേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിേക്കാടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പാറേല്പള്ളിക്ക് സമീപം കുട്ടംപേരൂര്‍ ചക്കാലയില്‍ ജോണി ജോസഫിെൻറ മകനും എറണാകുളം രാജഗിരി കോളജിലെ ബി.കോം വിദ്യാർഥിയുമായ ജെറി ജോണി (21) മലകുന്നം കുറിഞ്ഞിപ്പറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മത്തായി (ജോസ് -69), ഇയാളുടെ മകളുടെ ഭര്‍ത്താവ് വാഴപ്പള്ളി പറാല്‍ പുതുച്ചിറ വീട്ടില്‍ ജിേൻറാ ജോസ് (37) എന്നിവരാണ് മരിച്ചത്. ജെറിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത പാറേല്പള്ളിക്ക് സമീപം വാരിക്കാട്ട് കെവിന് ഫ്രാന്‍സിനാണ് (19) ഗുരുതര പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 10 ഓടെയാണ് അപകടം. പെരുമ്പനച്ചിയില്‍ വഴിയോര പച്ചക്കറിക്കച്ചവടം നടത്തുകയാണ് വര്‍ഗീസ്. ജിേൻറായും വര്‍ഗീസ് മത്തായിയും സഞ്ചരിച്ച സ്കൂട്ടർ വലിയകുളത്ത് ജെറിയും കെവിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനവും പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസ് കണ്ട്രോള് റൂം വാഹനവും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. മരിച്ച ജെറിയുടെ പിതാവ്: ജോണി ജോസഫ് (ഖത്തര്‍), മാതാവ്: മറിയാമ്മ (ഖത്തര്‍) സഹോദരന്: ജോയല്‍. മരിച്ച വര്‍ഗീസ് മത്തായിയുടെ (ജോസ്) ഭാര്യ: ലീലാമ്മ. മക്കള്‍: ജോബി, ജോജി. മരിച്ച ജിേൻറായുടെ ഭാര്യ: ജോജി. മകന്: തേജസ് (ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി).