നെയ്യശ്ശേരി: കോതമംഗലം രൂപത വൈദികൻ ഫാ. ജോൺ തോട്ടത്തിമാലിൽ (63) നിര്യാതനായി. നെയ്യശ്ശേരി തോട്ടത്തിമാലിൽ പരേതനായ ഉലഹന്നൻ ആൻറണി-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. പെരിങ്ങഴ, പൈങ്ങോട്ടൂർ, വാഴത്തോപ്പ്, തൊടുപുഴ എന്നിവിടങ്ങളിൽ അസിസ്റ്റൻറ് വികാരിയായും പഴയരിക്കണ്ടം, മാങ്കുളം, നെല്ലിപ്പാറ, നെടുങ്കണ്ടം, നാടുകാണി, മുളപ്പുറം, ബസ്ലഹം, പാറപ്പുഴ, നെല്ലിമറ്റം പള്ളികളിൽ വികാരിയായും നെടുങ്കണ്ടം കരുണ ആശുപത്രി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ റീന എഫ്.സി.സി (തൊമ്മൻകുത്ത്), സിസ്റ്റർ ലീന എഫ്.സി.സി (വിജയവാഡ പ്രോവിൻസ്), സിസ്റ്റർ സിനോബി എഫ്.സി.സി (സുപ്പീരിയർ നെഗോഷ്യേറ്റ് ഹൗസ് കോഴിപ്പിള്ളി), സിസ്റ്റർ എൽസി എഫ്.സി.സി (തൊടുപുഴ), കുസുമം തോമസ് (മൂവാറ്റുപുഴ), ഫാ. ഡോ. മാത്യു തോട്ടത്തിമാലിൽ (വികാരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി ഉടുമ്പന്നൂർ), റെജി ജോൺ (റിട്ട. അധ്യാപകൻ, കദളിക്കാട്), ആനിമോൾ സെബാസ്റ്റ്യൻ (അധ്യാപിക, സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, പൈങ്ങോട്ടൂർ), ജോമോൻ ആൻറണി. മൃതദേഹം തിങ്കളാഴ്ച 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം രണ്ടുവരെ നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിന് െവക്കും. തുടർന്ന് സംസ്കാരം നടക്കും.