അടിമാലി: വാളറ അപ്പക്കൽ കൊച്ചുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ഹാജറ (റിട്ട. ഫാർമസിസ്റ്റ്), എ.കെ. റഷീദ് (റിട്ട. സബ് ഇൻസ്പെക്ടർ), എ.കെ. അബ്ദുൽസലീം (സീനിയർ ക്ലർക്ക്, വനിത ശിശുക്ഷേമ വകുപ്പ്, മൂവാറ്റുപുഴ), ജുമൈലത്ത് (അധ്യാപിക വണ്ണപ്പുറം ടെക്നിക്കൽ സ്കൂൾ), നസീമ (ഹെഡ് ക്ലർക്ക്, വാട്ടർ അതോറിറ്റി മൂവാറ്റുപുഴ), റംലത്ത് ബീവി, സുബൈദ. മരുമക്കൾ: വി.ബി. അലിയാർ, കെ.എ. സൽമത്ത്, ഹലീമ, പരേതനായ മുഹമ്മദ്, മായിൻകുട്ടി, അബ്ദുൽഖാദർ, സിദ്ദീഖ്.