കട്ടപ്പന: പിടിച്ചുപറി കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ ഭാര്യ മകനെ അയൽവീട്ടിലാക്കിയ ശേഷം ജീവനൊടുക്കി. പാറശാല മുരിയങ്കര കുവരക്കുവിള വീട്ടിൽ സാജുവിെൻറ ഭാര്യ ബിന്ദുവാണ് (40) മരിച്ചത്. ഉപ്പുതറക്ക് സമീപം ചപ്പാത്ത് ആലടിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് ആേറാടെയാണ് സംഭവം.
പൊൻകുന്നം പൊലീസ് കഴിഞ്ഞദിവസം പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് സാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണത്തിന് പൊൻകുന്നം പൊലീസ് ചൊവ്വാഴ്ച ആലടിയിൽ എത്തിയിരുന്നു. പൊലീസാണ് ഭർത്താവ് അറസ്റ്റിലായ വിവരം ബിന്ദുവിനെ അറിയിച്ചത്. ബിന്ദുവിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം പൊലീസ് പോയി. മനോവിഷമത്തിലായ ബിന്ദു 12 വയസ്സുള്ള മകനെ അടുത്ത വീട്ടിൽ കൊണ്ടുചെന്ന് ആക്കിയശേഷം തിരിച്ചുപോയി.
ഏറെ സമയം കഴിഞ്ഞിട്ടും മകനെ കൊണ്ടുപോകാൻ ബിന്ദു വരാത്തതിനെത്തുടർന്ന് അയൽക്കാർ വീട്ടിൽ എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. ചാരിയിട്ടിരുന്ന ജനൽപാളി തുറന്നപ്പോൾ ബിന്ദുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഉപ്പുതറ പൊലീസിൽ വിവരം അറിയിച്ചു.
ഏലപ്പാറയിൽ വാടകക്ക് താമസിച്ചിരുന്ന സാജുവും ബിന്ദുവും ആലടിയിയിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളു. ഭർത്താവ് അറസ്റ്റിലായ വിവരം പൊലീസ് അറിയിച്ചതിനെത്തുടർന്ന് പെട്ടെന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ഉപ്പുതറ പൊലീസ് കേസെടുത്തു.