എടവനക്കാട്: വൈപ്പിൻ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയും കണയന്നൂർ എസ്.എൻ.ഡി.പി യൂനിയൻ അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി കൺവീനറുമായ ചെറായി ദേവസ്വംനട പുറംചാലിൽ പി.ഡി. ശ്യാംദാസ് (53) കോവിഡ് ബാധിച്ച് മരിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെംബർ, ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ലോക്കൽ മാനേജർ, കേരള കൗമുദി അസി. സർക്കുലേഷൻ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.
ചെറായി ദേവസ്വംനട പരേതരായ പുറംചാലിൽ ദാസെൻറയും മല്ലികയുടെയും മകനാണ്. ഭാര്യ: ശാന്ത (അധ്യാപിക, മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരി: ഗീദാസ് (അധ്യാപിക, ചെറായി രാമവർമ യൂനിയൻ ഹൈസ്കൂൾ). മൃതദേഹം വൈകീട്ട് ചെറായി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വൈപ്പിൻ യൂനിയൻ സംരംഭങ്ങളായ വൈപ്പിൻ യൂനിയൻ ചിട്ടീസ്, ഗുരുവരം നിധി ലിമിറ്റഡ്, എസ്.എൻ മെഡിറ്റ്, ശ്രീനാരായണ മൈേക്രാ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എൻ സൂപ്പർ മാർക്കറ്റ് എന്നിവയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്.