പെരുമ്പാവൂര്‍: കോവിഡ് ബാധിച്ച് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. മുടിക്കല്‍ വഞ്ചിനാട് പൈലിക്കുടി വീട്ടില്‍ പരേതനായ ഹുസന്‍ ബാവയുടെ മകന് അബ്ദുല്‍ സലാമാണ് (53) മരിച്ചത്.
രണ്ടുമാസത്തോളം മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹസീന. മക്കള്‍: ആയിഷ നസ്റിന്, അഫ്രീന ഷെറിന്, ഫാത്തിമ പര്വീന്.
പെരുമ്പാവൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. ടൗണിലെ ഔഷധി ജങ്ഷന് സമീപം മുണ്ടേത്താന് വീട്ടില്‍ എം.കെ. മുഹമ്മദാണ് (97) മരിച്ചത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരിച്ചത്.
ഭാര്യ: ഇടപ്പള്ളി കാട്ടിലപ്പറമ്പില്‍ കുടുംബാംഗം പരേതയായ ഖദീജ. മക്കള്‍: ഐഷാബീവി, നൂര്‍ജു, സാദിഖ്, റഫീന ബീവി. മരുമകള്‍: സൈഫുന്നിസ.
മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കാവുങ്കര കുറുവാംകുന്നത്ത് പരേതനായ അലിയാർകുഞ്ഞിെൻറ ഭാര്യ ഫാത്തിമയാണ് (80) മരിച്ചത്.
മക്കൾ: റഷീദ്, (റിയാദ്) സീനത്ത്, സുബൈദ, ബീവി. മരുമക്കൾ: ഹമീദ്, അഷറഫ്, ഷാഹുൽഹമീദ്, ജുമൈലത്ത് .
ശ്രീമൂലനഗരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ശ്രീമൂലനഗരം കൂട്ടുങ്കൽ വീട്ടിൽ കെ.എ. സുരേന്ദ്രനാണ് (79- റിട്ട. ബി.എസ്.എൻ.എൽ) മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയായിരുന്നു മരണം.
ഭാര്യ: പത്മാവതി. മക്കൾ: സുമേഷ് (ലീത ഇൻഡസ്ട്രീസ്, കളമശ്ശേരി), സീമ (അധ്യാപിക, ശ്രീഗോകുലം സ്കൂൾ, പഴുവിൽ). മരുമക്കൾ: ബാബുരാജ്, സുജ.