Obituary
വൈപ്പിൻ: ചെറായി നിന്തസ്ഥലത്ത് ബാവൻ മാധവൻ (93) നിര്യാതനായി. ഭാര്യ: രുണി. മക്കൾ: യശോദ, തങ്കമണി, ശശി, വേണു. മരുമക്കൾ: രാജു, ലക്ഷ്മണൻ, രാജി, സുധ.
വൈപ്പിൻ: ചെറായി വി.വി സഭ മുൻ മാസപ്പടി രകേതശ്വരി റോഡിൽ മട്ടക്കൽ സുബ്രൻ (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയ, വിനോദ് (മഞ്ജിമ സ്റ്റുഡിയോ എൻ.പറവൂർ). മരുമക്കൾ: ജയരാജ്, ജിഷദേവി (സിവിൽ പൊലീസ് ഓഫിസർ, എൻ പറവൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ.
പട്ടിമറ്റം: മുടവന്തിയിൽ ചാക്കോ പത്രോസ് (78) നിര്യാതനായി. പട്ടിമറ്റത്തെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: പരേതയായ അന്നമ്മ (മൈലാട്ടുമുകൾ കുടുംബാംഗം). മക്കൾ: മറിയാമ്മ (ഷൈനി), ചാക്കോച്ചൻ (അക്ഷയ സെന്റർ പട്ടിമറ്റം ഉടമ), ജോസ് (യു.എസ്.എ). മരുമക്കൾ: ബേബി (ബിസിനസ്), മെക്സി (അക്ഷയ സെന്റർ), ബിന്ദു (യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് 12.30ന് പുത്തൻകുരിശ് ഐ.പി.സി സെമിത്തേരിയിൽ.
പറവൂർ: നീണ്ടൂർ കൈതക്കൽ വീട്ടിൽ അബൂട്ടി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അൻസാർ, ഹസീന, അനീഷ. മരുമക്കൾ: ഫെബീന, യൂസഫ്, സുധീർ.
ഫോർട്ട്കൊച്ചി: അമരാവതി മുല്ലവളപ്പ് പരേതനായ നാരായണന്റെ മകൻ എൻ. ശിവൻ (60) നിര്യാതനായി. സഹോദരങ്ങൾ: വള്ളി, കൃഷ്ണൻ.
തമ്മനം: ലേബർ കോളനി റോഡിൽ താമസിക്കുന്ന മുഹമ്മദ് (49) നിര്യാതനായി. ബംഗാൾ സ്വദേശിയാണ്. ഭാര്യ: സിനി. മകൾ: അനു.
പറവൂർ: സി.പി.എം ചേന്ദമംഗലം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ട്യാത്തോപ്പ് വാടപ്പുറത്ത് കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകൻ ബിജുവാണ് (46) മരിച്ചത്. ശനിയാഴ്ച രാത്രി ഇയാൾ ഓഫിസിന് മുന്നിൽ ഇരിക്കുന്നത് കണ്ടിരുന്നു. നേരം വൈകിയിട്ടും വീട്ടിൽ പോകാതായപ്പോൾ കാര്യം തിരക്കി. കുറച്ചുനേരം കഴിഞ്ഞ് പൊയ്ക്കൊള്ളാമെന്ന് ഇയാൾ അറിയിച്ചതോടെ പ്രവർത്തകർ പാർട്ടി ഓഫിസ് അടച്ചുപോയി. രാത്രി വീട്ടിൽ എത്താതിരുന്നതിനാൽ അന്വേഷിച്ച് ഇറങ്ങിയ സഹോദരനാണ് ഞായറാഴ്ച രാവിലെ ആറരയോടെ ബിജു പാർട്ടി ഓഫിസിന് മുന്നിൽ മരിച്ചുകിടക്കുന്ന് കണ്ടത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. പറവൂർ ഫിഷറീസ് ഓഫിസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.
ലോറി ഡ്രൈവർക്കെതിരെ കേസെടുത്തുതൃപ്പൂണിത്തുറ: ഉദയംപേരൂരിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഉദയംപേരൂർ പത്താംകുഴി ബിജുവിന്റെ ഭാര്യ വിനീതയാണ് (37) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് ഉദയംപേരൂർ പത്താംമൈലിലായിരുന്നു അപകടം. കോടതി ജീവനക്കാരിയായ വിനീത എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ പത്താംമൈലിന് സമീപം സ്കൂട്ടറിൽ ടിപ്പറിടിക്കുകയായിരുന്നു. ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 11.30ഓടെ മരിച്ചു. അപകടത്തിന് കാരണമായ ലോറി ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ വൈക്കം ചെമ്പിലെ വീട്ടിൽ സംസ്കരിക്കും. മക്കൾ: ആദിത്യ, ആദർശ്.
ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഉദയംപേരൂർ പത്താംകുഴി ബിജുവിന്റെ ഭാര്യ വിനീതയാണ് (37) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് ഉദയംപേരൂർ പത്താംമൈലിലായിരുന്നു അപകടം. കോടതി ജീവനക്കാരിയായ വിനീത എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ പത്താംമൈലിന് സമീപം സ്കൂട്ടറിൽ ടിപ്പറിടിക്കുകയായിരുന്നു. ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 11.30ഓടെ മരിച്ചു. അപകടത്തിന് കാരണമായ ലോറി ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ വൈക്കം ചെമ്പിലെ വീട്ടിൽ സംസ്കരിക്കും. മക്കൾ: ആദിത്യ, ആദർശ്.
ചെങ്ങമനാട്: ദേശീയപാത അമ്പാട്ടുക്കാവിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാൽനടക്കാരൻ മരിച്ചു. ചെങ്ങമനാട് തേക്കാനത്ത് പരേതനായ ഉതുപ്പിന്റെ മകൻ ജോഷിയാണ് (48) മരിച്ചത്. ലോറി ബ്രോക്കർ ഓഫിസ് ജീവനക്കാരനായിരുന്നു. കാൽനടക്കിടെ ശനിയാഴ്ച പുലർച്ച നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പൊലീസിൽ ഹാജരായി. മാതാവ്: പരേതയായ മേരി. ഭാര്യ: വല്ലം ആയത്തുപടി ചെമ്പിശ്ശേരി കുടുംബാംഗം സിനി. മക്കൾ: ആൻമേരി, എയ്ഞ്ചൽ.
മൂവാറ്റുപുഴ: എം.സി റോഡിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മൂവാറ്റുപുഴ പുളിഞ്ചുവട് കവല ഹോനായി നഗര്‍ പൂനാട്ട് പി.ജെ. റിതേഷിന്റെ മകന് ആന്റോണ്‍ റിതേഷാണ് (20) മരിച്ചത്. 30ന് രാത്രി 10.30ഓടെയായിരുന്നു അപകടം. ആന്റോൺ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ സ്ഥാപനത്തിൽനിന്ന് പിന്നോട്ടെടുത്ത വാഹനം ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ യുവാവിനെ നാട്ടുകാർ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. നിര്‍മല കോളജിലെ ബാച്ചിലര്‍ ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മാതാവ്: സിജി. ആല്ഡ്രിന് സഹോദരനാണ്.
മട്ടാഞ്ചേരി: പുതിയറോഡ് മഹ്ളറ പള്ളിക്ക് സമീപം ബംഗ്ലാവ് പറമ്പിൽ പരേതനായ എം.എസ്. സൈനുദ്ദീന്റെ ഭാര്യ സുബൈദ (ചെറിയ സുബു - 62) നിര്യാതയായി. മക്കൾ: ജാസ്മിൻ, ലുക്മാൻ, അബ്ദുൽ റഹീം. മരുമക്കൾ: സുമയ്യ, ഹസീന.
മൂവാറ്റുപുഴ: വാളകം കുന്നക്കാല്‍ പി.എ. രവീന്ദ്രന്(65) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ബിമല്‍, ബിനുഷ. മരുമക്കള്‍: അഞ്ജന, രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.