മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗമായ സിസ്റ്റര്‍ ജയിംസ് (ഏലിക്കുട്ടി -93) നിര്യാതയായി. കരിമണ്ണൂര്‍, നെയ്യശ്ശേരി, കോക്കമംഗലം (എറണാകുളം), പൈങ്ങോട്ടൂര്‍, തലയനാട്, തൊടുപുഴ, തെന്നത്തൂര്‍, വാഴപ്പിള്ളി, ഷാജപുര്‍ (മിഷന്) പള്ളിക്കാമുറി, വെളിയേല്‍ച്ചാല്‍, വാഴവര, ശാന്തിനിലയം, ഇഞ്ചൂര്‍, ഇഞ്ചത്തൊട്ടി, ഇരട്ടയാര്‍, മാവടി, പനംകുട്ടി, ഉടുമ്പന്നൂര്‍, കലൂര്‍ എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസി.സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വണ്ടമറ്റം ഇടവക പന്തക്കല്‍ പരേതരായ ആഗസ്തി-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ അന്നമ്മ പൊട്ടനാനിക്കല്‍ ഏഴല്ലൂര്‍, ത്രേസ്യ തച്ചുകുന്നേല്‍ ഏഴല്ലൂര്‍, വര്‍ഗീസ് (കൊച്ച്) പന്തക്കല്‍, മാമ്മി പൊട്ടനാനിക്കല്‍ ഏഴല്ലൂര്‍, പൈലി (കുട്ടി) പന്തക്കല്‍, മത്തായി പന്തക്കല്‍, ബ്രിജിറ്റ് കരിമണ്ണൂര്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്കന്‍ ക്ലാരമഠം വക സെമിത്തേരിയില്‍.