കാക്കനാട്: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.
തൃക്കാക്കര മുണ്ടംപാലം പച്ചാനിക്കൽ പരേതനായ മക്കുവിന്റെ മകൻ അലിയാണ് (54) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുണ്ടംപാലം പമ്പിന് സമീപമായിരുന്നു അപകടം.
മുണ്ടംപാലം മുഹ്യിദ്ദീൻ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി സെക്രട്ടറി, എസ്.വൈ.എസ് യൂനിറ്റ് സെക്രട്ടറി, മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മുടിക്കൽ തേഞ്ഞൂരാൻ കുടുംബാംഗം അസ്മ. മക്കൾ: ജസീല, സുഫിയാൻ. മരുമകൻ: അസീബ്.