മൂവാറ്റുപുഴ: ദീർഘകാലം പത്ര ഏജൻറായിരുന്ന കാവന തണ്ടുംപുറത്ത് ടി.ജെ. മത്തായി (87) നിര്യാതനായി. വാഴക്കുളം മർച്ചൻറ്സ് അസോസിയേഷൻ അംഗം, ഡി.സി.എം.എസ് സ്ഥാപക അംഗം, കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, വാഴക്കുളം ഡ്രൈവേഴ്സ് യൂനിയൻ സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അരനൂറ്റാണ്ടായി വാഴക്കുളം മേഖലയിൽ പത്ര ഏജൻറായിരുന്നു. ഭാര്യ: വാഴക്കുളം ചിറയ്ക്കൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: മേരി (റിട്ട. എച്ച്.എ, നിർമല കോളജ്, മൂവാറ്റുപുഴ), ജസീന്ത, സ്റ്റീഫൻ, ഫ്രാൻസിസ് സാലസ് (ആവോലി എസ്.സി.ബി), മാർട്ടിൻ (പത്ര ഏജൻറ്, വാഴക്കുളം), റോബർട്ട്, അൽഫോൻസ, മൈക്കിൾ (പത്ര ഏജൻറ്, പുളിക്കായത്തുകടവ്), അലക്സാണ്ടർ (പത്ര ഏജൻറ്), ജോയി, പരേതനായ വിൻസെൻറ്. മരുമക്കൾ: പി.ആർ. ആൻറണി (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), റോസക്കുട്ടി, ബേബി (റിട്ട.ഫോറസ്റ്റ് ഡിപ്പാർട്മെൻറ്), ഫിലോമിന, മേരി, സെലിൻ, ബീന, രാജു, ജോളി, ബിന്ദു, ദിവ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.