ആലത്തൂർ: തെന്നിലാപുരം കരുണ യു.പി സ്കൂൾ മുൻ മാനേജർ വെങ്ങന്നൂർ പറയങ്കോട് പുത്തൻ വീട്ടിൽ സി. ശിവശങ്കരൻ (81) നിര്യാതനായി. ആരോഗ്യ വകുപ്പിൽ ജെ.എച്ച്.ഐ ആയിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിറങ്ങുകയായിരുന്നു. വെങ്ങന്നൂരിൽ ഗവ. സ്കൂൾ കൊണ്ടുവരുന്നതിലും പറയംകോട്-ആറാപ്പുഴ റോഡ് നിർമാണത്തിലും സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹമായിരുന്നു ആലത്തൂരിൽ ആദ്യകാല സർക്കാർ പൊതുവിതരണ കേന്ദ്രമായിരുന്ന കേരള സ്റ്റോർ നടത്തിയിരുന്നത്. കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറുമായിരുന്നു. പിതാവ്: പരേതനായ ചാമിയപ്പൻ. ഭാര്യ: കനകം. മക്കൾ: വേണുഗോപാലൻ (റിട്ട. വനം വകുപ്പ്) സുധാകരൻ (ജല സേചന വകുപ്പ് ജീവനക്കാരൻ) ശോഭന (പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ, വാനൂർ) പ്രേമലത (പനങ്ങാട്ടിരി കുടുംബശ്രീ സി.ഡി.എസ്) ശിവപ്രസാദ് (പഞ്ചാബ് നാഷണൽ ബാങ്ക്, മുണ്ടൂർ) ശ്രീനിവാസൻ (അധ്യാപകൻ, എ.യു.പി.എസ് തൃപ്പന്നൂർ) പ്രകാശ് (അധ്യാപകൻ, കല്ലിങ്കൽപ്പാടം ജി.എച്ച്.എസ്) പരേതരായ രവീന്ദ്രൻ, മോഹൻദാസ്, രഘു. മരുമക്കൾ: ഗീത (അധ്യാപിക, കണ്ണാടി എച്ച്.എസ്.എസ്) കൃഷ്ണകുമാരി (അധ്യാപിക, ബി.എസ്.എസ്.എച്ച് എസ്.എസ്, കൊല്ലങ്കോട്) മോഹൻ (റിട്ട. പൊലീസ് എസ്.ഐ) സൂര്യനാരായണൻ (പനങ്ങാട്ടിരി ആർ.പി.എം.എച്ച് എസ്.എസ്) സജിത, സുജ.