ആലത്തൂർ: പൊലീസ് കേസെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുനിശ്ശേരി കുതിരപ്പാറ പരുത്തിക്കാട്ടിൽ കണ്ട മുത്തന്റെ മകൻ അനിൽകുമാറാണ് (38) മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് ഇയാൾക്കെതിരായ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തത്. അന്ന് ഇയാളെ അന്വേഷിച്ച് പൊലീസ് പോയെങ്കിലും കണ്ടിരുന്നില്ല.
ബുധനാഴ്ച രാവിലെ 5.30 ഓടെ വീടിനടുത്ത പറമ്പിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. മാതാവ്: പാർവതി. ഭാര്യ: പരേതയായ രജിത. സഹോദരിമാർ: ഗീത, ഗിരിജ, അനിത.