വടക്കഞ്ചേരി: ബംഗ്ലാകുന്ന് സജീദ് സദനിൽ പരേതനായ വി.എം. മുഹമ്മദ് ഹുസൈന്റെ (റിട്ട. ജെ.ഡി.സി) ഭാര്യ നൂർജഹാൻ (83) നിര്യാതയായി. മക്കൾ: സഫറുല്ല (റിട്ട. അഡ്മിനിസ്ട്രേറ്റര്‍ ഓഫിസര്‍), ഷഫീക്ക് അഹമ്മദ് (റിട്ട. ചീഫ് മാനേജര്‍, കെ.എസ്.എഫ്.ഇ), സാബിറ (റിട്ട. ശിരസ്തദാര്‍), അബ്ദുസ്സമദ്, ഡോ. സീനത്ത് (പ്രിന്‍സിപ്പൽ, ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍ പാലക്കാട്), സജീദ് റഹ്മാൻ, പരേതരായ സലീമുദ്ദീൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍), സബിത. മരുമക്കൾ: റാഹില, ഹമീദ്, ബബിത (അധ്യാപിക), ഷമീം നിസ (എച്ച്.എം. ജി.എച്ച്.എസ്.എസ് പുടൂര്‍), അബ്ദുൽ ഫത്താഖ് (റിട്ട. ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ), അബ്ദുൽ നസീർ (ജോ. ബി.ഡി.ഒ), സജീന (എച്ച്.എസ്.ടി.ജി.എച്ച്.എസ്.എസ് തോലന്നൂര്‍). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.