മഞ്ഞപ്ര: പി.കെ ഹൈസ്കൂൾ മുൻ മാനേജർ മഞ്ഞപ്ര ചിറ സൂര്യകൃഷ്ണയിൽ പരേതനായ പി. കുഞ്ചേലന്റെ ഭാര്യ മാധവിയമ്മ (89) നിര്യാതയായി. മക്കൾ: കെ. ഉദയകുമാർ (മാനേജർ, പി.കെ ഹയർ സെക്കൻഡറി സ്കൂൾ, മഞ്ഞപ്ര), ശാന്തകുമാരി, വസന്തകുമാരി, പരേതനായ സുദേവൻ. മരുമക്കൾ: രജി ഉദയകുമാർ (അധ്യാപിക, പി.കെ ഹയർ സെക്കൻഡറി സ്കൂൾ, മഞ്ഞപ്ര), രാമചന്ദ്രൻ (റിട്ട. മാനേജർ, പി.ഡി.സി ബാങ്ക്, പാലക്കാട്), ഡോ. വസന്തൻ. സഹോദരങ്ങൾ: രാഘവൻ കറാമ്പാടം, ലക്ഷ്മി, ജാനകി, പങ്കജം, പരേതരായ പ്രേമകുമാരൻ, നാരായണൻ, കൃഷ്ണൻ, നാണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.