പട്ടാമ്പി: വിളയൂർ കരിങ്ങനാട് ചേരുംകുഴിയിൽ മുഹമ്മദ് എന്ന സി.കെ. കുഞ്ഞാപ്പ ഹാജി (96) നിര്യാതനായി. ആദ്യകാല പ്രവാസികളിലൊരാളാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസമദ് (മനേജർ, മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ), കുഞ്ഞുമുഹമ്മദ് (മുൻ പ്രവാസി), അബ്ദുറസാഖ് (കൊപ്പം സുമംഗലി ഓഡിറ്റോറിയം), ശരീഫ, അയ്ഷത്, സുഹ്റ, സഫിയ, സാബിറ. മരുമക്കൾ: ആയിഷാബി, ലൈല, സുഹ്റാബി, മമ്മിച്ച, ഹംസക്കുട്ടി, ബാവ, ബഷീർ (കെ.എച്ച്), ബഷീർ (എ.എം.കെ). ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന്റെ ഭാര്യ നുഷൈബ ചെറുമകളാണ്.