കൂട്ടിലങ്ങാടി: ചെലൂരിലെ വെണ്ണിയം പറമ്പത്ത് ഉസ്മാൻ മൊല്ല (88) നിര്യാതനായി. 40 വർഷത്തോളം ചെലൂർ മദ്റസയിലും പെരിന്താറ്റിരി, പാറമ്മൽ, കുണ്ടാട് മദ്റസകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പെരുവൻകുഴിയിൽ കദീസ (കോഡൂർ). മക്കൾ: സുഹറാബി, അബ്ബാസലി (എ.എം മോട്ടോഴ്സ്, മലപ്പുറം), അബ്ദുൽ മജീദ്, ഹബീബ, സഫിയ, റസിയ (എൻ.എച്ച്.എസ് സ്കൂൾ നാരോക്കാവ്), സെക്കീന, മുജീബ് റഹ്മാൻ, ഷാഹിദ. മരുമക്കൾ: മുരിക്കുംകാടൻ മുഹമ്മദ് (ചെലൂർ), അസൈനാർ (കടുങ്ങൂത്ത്), അബ്ദുൽ നാസർ (ഇരുമ്പുഴി), അബ്ദുൽ അസീസ് (എ.യു.പി സ്കൂൾ തണ്ണിക്കടവ്), അബ്ദുസ്സലാം (കാച്ചിനിക്കാട്), അബ്ദുൽസലാം (വറ്റലൂർ), സുലൈഖ, ലൈല, മുനീറ.