ഐക്കരപ്പടി: പരേതനായ കുറിയേടം പള്ളിക്കര വീട്ടില്‍ റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പി.കെ. മുഹമ്മദ്കുട്ടിയുടെ ഭാര്യ ബിച്ചായിശബി (88) നിര്യാതയായി. മക്കള്‍: പി.കെ. അബ്ദുല്ലക്കോയ (ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അബ്ദുല്‍ ഹമീദ് (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍), മുഹ്യിദ്ദീന്, അഷ്റഫ്, സഫിയ (റിട്ട. അധ്യാപിക, എസ്.ഒ.എച്ച്.എസ്.എസ് അരീക്കോട്), ജമീല, ഫാത്തിമ, ശരീഫ, സുബൈദ, സുഹറ, പരേതരായ ഹസ്സന്, ബിച്ചിഫാത്തിമ. മരുമക്കള്‍: ഇമ്പിച്ചിക്കോയ, മുഹമ്മദ് ഇസ്മായില്‍ (റിട്ട. പ്രഫസര്‍, ഫാറൂഖ് കോളജ്), എന്‍.കെ. അബ്ദുല്‍ ഹലീം (റിട്ട. പ്രഫസര്‍, പി.ടി.എം ഗവ. കോളജ് പെരിന്തല്‍മണ്ണ), ഹുസൈന്, അസീസ്, ഗഫൂര്‍, സഫിയ, സമീറ, റൈഹാനത്ത്, നജ്മ, സീനത്ത്, പരേതനായ ബഷീര്‍. സഹോദരങ്ങള്‍: ഡോ. അബ്ദുല്ലക്കോയ, ഡോ. ഉമ്മർകോയ, ബഷീര്‍ അഹമ്മദ്, മറിയംബി, ഫാത്തിമ, റുഖിയ, സൈനബി, പരേതരായ മുഹമ്മദ് കോയ (റിട്ട. സെയില്‍ ടാക്സ് അസി. കമീഷണര്‍), കദീശ ബീവി.